
തിരുവനന്തപുരം വിതുരയിൽ 12 വയസ്സുകാരിക്കെതിരെ ലൈംഗിക അതിക്രമം. സംഭവത്തിൽ കുട്ടിയുടെ പിതാവിനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പെൺകുട്ടിയുടെ പിതാവും സുഹൃത്തായ സുരേഷ് കുമാറും വീട്ടിലിരുന്ന് സ്ഥിരമായ് മദ്യപിക്കാറുണ്ടായിരുന്നു. ഈ അവസരങ്ങളിൽ പിതാവിന്റെ സാന്നിധ്യത്തിൽ തന്നെ കുട്ടിയോട് ഇയാൾ പല തവണ അപമര്യാദയായി പെരുമാറി. സുരേഷ് കുമാർ കുട്ടിയുടെ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ അയച്ച് കൊടുത്തതായും പരാതിയിലുണ്ട്.
ചൈൽഡ് ലൈൻ പ്രവർത്തകർ സ്കൂളിൽ നടത്തിയ കൗൺസിലിംഗിലാണ് പെൺകുട്ടി കാര്യങ്ങൾ വെളിപ്പെടുത്തിയത് തുടർന്ന് ഇവർ വിതുര പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രതികളെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here