കോഴിക്കോട് ജനങ്ങളെ ആശങ്കയിലാ‍ഴ്ത്തി ചു‍ഴലിക്കാറ്റ്; ഹാര്‍ബറില്‍ ലക്ഷങ്ങളുടെ നാശനഷ്ടം

കോഴിക്കോട് വെള്ളയില്‍ ഹാര്‍ബറില്‍ ചുഴലിക്കാറ്റില്‍ ലക്ഷങ്ങളുടെ നാശനഷ്ടം. ആറ് വള്ളങ്ങള്‍ക്ക് കേടുപറ്റി. രാവിലെ പത്തരയോടെയാണ് ചുഴലിക്കാറ്റ് വീശിയത്. രാവിലെയാണ് വെള്ളയിൽ ഹാർബറിൽ അതിശക്തമായ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്.

ഹാർബറിൽ നിർത്തിയിട്ടിരുന്ന വളളങ്ങളുടെ മേൽക്കുരകൾ തകർന്നു. ആറ് വള്ളങ്ങൾക്ക്  കേടുപറ്റി. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. അപ്രതീക്ഷിതമായി  ചുഴലിക്കാറ്റടിച്ചത് ഹാര്‍ബറിലെ തൊഴിലാളികളെ ഭീതിയിലാഴ്ത്തി. കഴിഞ്ഞ ദിവസം രാത്രിയും  വെള്ളയില്‍ ഹാര്‍ബര്‍ മേഖലയില്‍ ശക്തമായ കാറ്റ് വീശിയിരുന്നു.

അതേസമയം വടക്ക് കിഴക്കന്‍ അറബിക്കടലില്‍ ഗുജറാത്ത് തീരത്തിനു സമീപം ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

വടക്കന്‍ ഒഡിഷക്കും സമീപപ്രദേശത്തിനും മുകളിലായി ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്നുണ്ട്. മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നു. ജൂലൈ 17 മുതല്‍ മണ്‍സൂണ്‍ പാത്തി വടക്കോട്ടു സഞ്ചരിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഉത്തരേന്ത്യയില്‍ വ്യാപകമായ മഴയാണ് പ്രവചിക്കുന്നത്.

ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് വടക്കന്‍ കേരളത്തിലും തൃശൂരിലും ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News