Youtube : യൂട്യൂബിനെ പിന്നിലാക്കി ടിക്‌ടോക്

പുതുതലമുറയെ കൈപിടിയിലാക്കി ടിക്‌ടോക് . പ്രശസ്തമായ വീഡിയോ വെബ്‌സൈറ്റ് ആയ ഗൂഗിളിന്റെ യുടൂബിനെ പിറകിലാക്കി ടിക്‌ടോക് .
ടെക്ക് ലോകത്തെ യൂട്യൂബിന്റെ വളർച്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. ഫെയ്സ്ബുക്, ആമസോണ്‍, ട്വിറ്റര്‍ തുടങ്ങിയ ഒരു വെബ്‌സൈറ്റുകൾക്കും ഗൂഗിളിന് കാര്യമായ വെല്ലുവിളി ഉയർത്താൻ സാധിച്ചില്ല. അതുകൊണ്ട് തന്നെ ഗൂഗിളിന്റെ യൂട്യൂബിനേക്കാൾ ഉപയോഗിക്കപ്പെടുന്ന ഒരു വെബ്‌സൈറ്റോ ആപ്പോ വരുമെന്ന പേടി കമ്പനിയ്ക്ക് ഇല്ലായിരുന്നു. എന്നാൽ ചൈനീസ് ഷോർട്ട് വിഡിയോ പ്ലാറ്റ്‌ഫോമായ ടിക്ടോക് ഇപ്പോൾ ട്യൂബിനെ പിന്നിലാക്കി കുതിക്കുകയാണ്.

പ്രതിദിനം ശരാശരി 91 മിനിറ്റ് ഉള്ളടക്കം കുട്ടികളും കൗമാരക്കാരും ഇതിൽ കാണുന്നുണ്ട് എന്നാണ് റിപ്പോർട്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ വെറും 56 മിനിറ്റ് മാത്രമാണ് യൂട്യൂബ് ഉള്ളടക്കം ആളുകൾ കാണുന്നത്. 2021 ലെ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ടിക്‌ടോക് പുതുതലമുറയെ കൈപിടിയിലാക്കി എന്നുതന്നെയാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ കാണിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News