Rain : വയനാട്ടിൽ ശക്തമായ മഴ തുടരുന്നു; ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം എട്ടായി

വയനാട്ടിൽ ശക്തമായ മഴ തുടരുന്നു .ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം എട്ടായി. കോഴിക്കോട് കൂടരഞ്ഞിയിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു.. തിരുവമ്പാടി വെണ്ണായപ്പിള്ളി ജോസഫ് ആണ് മരിച്ചത്.

വയനാട്ടിൽ 400 ൽ അധികം പേർ ദുരിതാശ്വാസ ക്യാംപുകളിലാണ്. കനത്ത മഴയെ തുടർന്ന് ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ അവധി പ്രഖ്യാപിച്ചിട്ടുണ്ട്‌.മാനന്തവാടി,വൈത്തിരി താലൂക്കുകളിൽ പലയിടത്തും തീവ്രമഴയാണ്‌ രേഖപ്പെടുത്തുന്നത്‌.മാനന്തവാടി തരിയോട്‌ എടവക തൊണ്ടർന്നാട്‌ പടിഞ്ഞാറത്തറ മേപ്പാടി പഞ്ചായത്തുകളിൽ ജാഗ്രതാ നിർദ്ദേശം നിലനിൽക്കുകയാണ്‌‌.

20 അംഗ എൻ ഡി ആർ എഫ്‌ സംഘം ജില്ലയിലുണ്ട്‌.വനമേഖലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ നിയന്ത്രണമോ വിലക്കോ ഏർപ്പെടുത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വനം വകുപ്പിന്‌ നിർദ്ദേശം നൽകി.ഇന്നലെ പെയ്ത കനത്ത മഴയിൽ കോഴിക്കോട്മാവൂർ ഭാഗങ്ങളിൽ വെളളം കയറിയിരുന്നു.

ഇരുവഞ്ഞിപ്പുഴയും,ചാലിയാറും കര കവിഞ്ഞൊഴുകുകയാണ്. തീരത്ത് താമസിക്കുന്ന 4 കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്. കൂടരഞ്ഞി കുളിരാമുട്ടിയിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു. തിരുവമ്പാടി

വെണ്ണായപ്പിള്ളി (കുഞ്ഞുട്ടി ) എന്ന ജോസഫ് 70 ആണ് മരിച്ചത്. കുളിരാമുട്ടി സ്രാമ്പിക്കൽ ഉള്ള തോട്  സ്കൂട്ടറിൽ  മുറിച്ചു കടക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. പാലക്കാട്,മലപ്പുറം,കണ്ണൂർ കാസർക്കോട് ജില്ലകളിൽ മഴയുടെ ശക്തി കുറഞ്ഞു.

വടക്ക് കിഴക്കന്‍ അറബിക്കടലില്‍ ഗുജറാത്ത് തീരത്തിനു സമീപം ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

വടക്കന്‍ ഒഡിഷക്കും സമീപപ്രദേശത്തിനും മുകളിലായി ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്നുണ്ട്. മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നു. ജൂലൈ 17 മുതല്‍ മണ്‍സൂണ്‍ പാത്തി വടക്കോട്ടു സഞ്ചരിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഉത്തരേന്ത്യയില്‍ വ്യാപകമായ മഴയാണ് പ്രവചിക്കുന്നത്.

ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് വടക്കന്‍ കേരളത്തിലും തൃശൂരിലും ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here