ഓണം ബമ്പർ ടിക്കറ്റ് പ്രകാശനം ചെയ്തു; ഒന്നാം സമ്മാനം 25 കോടി രൂപ

ഓണം ബമ്പർ ടിക്കറ്റ് പ്രകാശനം ചെയ്തു. 25 കോടിയാണ് സമ്മാനത്തുക. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭാഗ്യക്കുറി സമ്മാനതുക. സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ഓണം ബമ്പർ ടിക്കറ്റ് പ്രകാശനം ചെയ്തു. ധനമന്ത്രി ബാലഗോപാൽ മന്ത്രി ആന്റണി രാജുവിന് ടിക്കറ്റ് നൽകിയാണ് പ്രകാശനം ചെയ്തത് 25 കോടിയാണ് സമ്മാനത്തുക.

കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭാഗ്യക്കുറി സമ്മാനതുകയാണിത്. പ്രഖ്യാപന സമയം മുതൽ തന്നെ ശ്രദ്ധനേടിയതാണ് ഇത്തവണത്തെ തിരുവോണം ബമ്പർ. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭാഗ്യക്കുറി സമ്മാനതുകയാണ് ഇത്തവണ നൽകുന്നത്.

25 കോടിയാണ് ഒന്നാം സമ്മാനം..കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ 12 കോടിയായിരുന്നു തിരുവോണം ബമ്പറിന്റെ സമ്മാനത്തുക. നിലവിലെ 300 രൂപയില്‍ നിന്ന് 500 രൂപയായാണ് ടിക്കറ്റ് വില ഉയരുന്നത്. ധനമന്ത്രി ബാലഗോപാൽ മന്ത്രി ആന്റണി രാജുവിന് ടിക്കറ്റ് നൽകി പ്രകാശനം ചെയ്തു.

10 സീരീസുകളിലായി പുറത്തിറങ്ങുന്ന ഭാഗ്യ കുറിയിൽ, രണ്ടാം സമ്മാനമായി അഞ്ചു കോടിയും, മൂന്നാം സമ്മാനമായി ഒരു കോടി രൂപ പത്ത് പേർക്കും ലഭിക്കും. ബമ്പറിന്റെ വിൽപ്പന ജൂലൈ 18നു ആരംഭിക്കും.. സെപ്റ്റംബര്‍ 18നാണ് നറുക്കെടുപ്പ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News