ദില്ലിയിൽ ഓടിക്കൊണ്ടിരുന്ന കാറിൽ പെൺകുട്ടി ബലാത്സംഘത്തിന് ഇരയായി. പതിനാറുകാരിയെ യാണ് മൂവർ സംഘം ബലാത്സംഗം ചെയ്തത്.. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 3 പേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ദില്ലിയിൽ ഓടിക്കൊണ്ടിരുന്ന കാറില്‍ പതിനാറുകാരി കൂട്ടബലാത്സംഗത്തിനിരയാക്കിയ 3 പേരെ പോലിസ് അറസ്റ്റ് ചെയ്തു..തെക്കൻ ദില്ലിയിലെ വസന്ത് വിഹാറിൽനിന്ന് ഉത്തർപ്രദേശിലെ ഗാസിയാബാദിലേക്കുള്ള 44 കിലോമീറ്റര്‍ യാത്രക്കിടയിലാണു പെൺകുട്ടി ബലാത്സംഗത്തിന് ഇരയായത്. പീഡനത്തിന്‍റെ ദൃശ്യങ്ങളും പ്രതികൾ ചിത്രീകരിച്ചിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ വീടിന് സമീപം താമസിക്കുന്ന പ്രതികളെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 23, 25, 35 വയസ് പ്രായമുള്ള മൂന്നു പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
ജൂലൈ 6 വൈകുന്നേരം സുഹൃത്തിന്റെ വീട്ടിൽനിന്നു മടങ്ങുമ്പോഴായിരുന്നു വസന്ത് വിഹാർ മാർക്കറ്റിൽ പ്രതികൾ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത്.. യുവാക്കളെ പെൺകുട്ടിക്ക് നേരത്തെ പരിചയമുണ്ടെന്നും, മദ്യം കുടിപ്പിച്ച ശേഷം തന്നെ നിർബന്ധിച്ച് കാറിൽ കയറ്റിയെന്നും മൂന്നാമത്തെയാൾ വഴിമധ്യേയാണ് കാറിൽ കയറിയതെന്നും പെൺകുട്ടി പോലീസിന് മൊഴി കൊടുത്തിട്ടുണ്ട്..
ജൂലെ 6 രാത്രി 8.30ന് പെൺകുട്ടിയെ പ്രതികൾ തട്ടിക്കൊണ്ടുപോയെന്നും ജൂലൈ ഏഴ് രാവിലെ തിരികെ കൊണ്ടുപോയി വിട്ടെന്നും പൊലീസ് പറഞ്ഞു. ജൂലൈ 8 ന് പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ച് പെൺകുട്ടിയുടെ പിതാവ് പരാതിപ്പെട്ടു. വൈകാതെ തന്നെ പ്രതികൾ പിടിയിലായെന്നും ഡിസിപി മനോജ്. സി പറഞ്ഞു. അവശനിലയിലായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
2012ൽ ദില്ലിയിൽ നടന്ന കൂട്ട ബലാത്സംഘത്തിന് ശേഷം ഉയർന്ന ജനകീയ പ്രതിഷേധം ശക്തമായതോടെ.. സ്ത്രീ സുരക്ഷാ ഉറപ്പാക്കുമെന്ന് സർക്കാരുകൾ വാഗ്ദാനങ്ങൾ നൽകിയിരുന്നെങ്കിലും ദില്ലി സ്ത്രീകൾക്ക് സുരക്ഷിതമല്ലേന്ന്, ഉയർന്ന് വരുന്ന ബലാത്സംഘ കേസുകൾ വ്യക്തമാക്കുകയാണ്
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here