സരയു നദിയിലൂടെ ഷര്‍ട്ട് ഇടാതെ ബൈക്ക് ഓടിച്ച് യുവാവ്; കിട്ടിയത് എട്ടിന്റെ പണി

അയോധ്യയിലെ സരയു നദിയിലൂടെ ഷര്‍ട്ട് ഇടാതെ ബൈക്ക് ഓടിച്ച സംഭവത്തില്‍ യുവാവിന് കിട്ടിയ്ത് എട്ടിന്റെ പണി. സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. ആളുകള്‍ കുളിക്കുന്നതിനിടയിലൂടെയാണ് യുവാവിന്റെ സാഹസിക യാത്ര.

സ്റ്റണ്ട് ബൈക്കിങ്, ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിക്കല്‍, അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാതിരിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് യുവാവിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്ഥലത്തുണ്ടായിരുന്ന ആള്‍ ഇതിന്റെ വീഡിയോ എടുത്തിരുന്നു.

ആളുകള്‍ കുളിക്കുന്നതിനിടയിലൂടെയാണ് യുവാവ് ബൈക്ക് ഓടിച്ചത്. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. പിന്നാലെയാണ് അയോധ്യ പൊലീസ് യുവാവിനെതിരെ നടപടിയെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News