Monkeypox : ചിക്കൻ പോക്സും കുരങ്ങ് പനിയും തമ്മിലെങ്ങനെ തിരിച്ചറിയാം ?

കുരങ്ങ് പനിയുടെ പ്രധാന ലക്ഷണങ്ങളാണ് അതിശക്മായ തലവേദന, പനി, ജോയിന്റ് പെയിൻ, ശരീര വേദന, ക്ഷീണം എന്നിവ. എന്നാൽ ഈ അഞ്ച് ലക്ഷണങ്ങളും മറ്റ് പനികളിലുമുണ്ടാകും. അതുകൊണ്ട് തന്നെ വിവിധയിനം പനികൾ തമ്മിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാകും. എങ്ങനെയാണ് ചിക്കൻ പോക്‌സ്, കുരങ്ങ് പനി, തക്കാളി പനി എന്നിവ തമ്മിൽ ചിരിച്ചറിയുന്നത് ? ഈ ചോദ്യത്തിന് ഉത്തരം നൽകുകയാണ് ഡോ.ഡാനിഷ് സലിം ട്വന്റിഫോറിലൂടെ. ( difference between monkeypox and small pox )

പനി വന്ന് മൂന്നാം ദിവസത്തിന് മുൻപായി കൈകളിൽ, മുഖത്ത്, ജനനേന്ദ്രിയ ഭാഗത്ത് എന്നിവ കുരുക്കൾ ഉണ്ടാകുക, അതിൽ വെള്ളം നിറഞ്ഞ അവസ്ഥ. ഇതാണ് കുരങ്ങ് പനിയുടെ ലക്ഷണം. ചിക്കൻ പോക്‌സിന്റെ കുരുക്കൾ ആദ്യം നെഞ്ചിലാണ് വരിക. പതിയെയാണ് ചിക്കൻ പോക്‌സിന്റെ കുരുക്കൾ ഉണ്ടാവുന്നതെങ്കിൽ മൂന്നാം ദിവസം ദിവസം മുതൽ തന്നെ കുരുങ്ങ് പനി ബാധിച്ച വ്യക്തിക്ക് അൻപതോളം കുരുക്കൾ ഉണ്ടാകും. കഴുത്തിലോ, കക്ഷത്തിലോ മറ്റോ കഴല പോലെ കണ്ടെത്തുന്നതും കുരങ്ങ് പനിയുടെ ലക്ഷണമാണ്. തക്കാളി പനിയിൽ കൈകളിലും, കാലിനടിയിലും, വായുടെ അകത്തും കുരുക്കൾ ഉണ്ടാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News