Congress: ഇവര് എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ; വെള്ളനാട് പഞ്ചായത്തില്‍ തമ്മിലടിച്ച് കോണ്‍ഗ്രസ് നേതാക്കള്‍

തിരുവനന്തപുരത്ത് വെള്ളനാട് പഞ്ചായത്തില്‍ തമ്മിലടിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. ജില്ലാ പഞ്ചായത്ത് അംഗം വെള്ളാനാട് ശശിയും പഞ്ചായത്ത് വൈസ് പ്രസിഡന്‍റും തമ്മില്‍ ഏറ്റുമുട്ടി. വെള്ളാനാട് ശശി , വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ അധിക്ഷേപിച്ചെന്നും ആരോപണം.

കോണ്‍ഗ്രസ് ഭരിക്കുന്ന വെള്ളനാട് പഞ്ചയാത്തിലാണ് സംഭവം. ഏറ്റുമുട്ടിയതും കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ.വെള്ളനാട് ആശുപത്രിയില്‍ അടൂര്‍ പ്രകാശ് എംപി  ലിഫ്റ്റ് ഉദ്ഘടനത്തിന് എത്തിയ വേദിയില്‍  ആയിരുന്നു കയ്യാങ്കളി.

ചടങ്ങില്‍ വെള്ളാനാട് ശശിയെ ക്ഷണിച്ചിരുന്നില്ല.  എന്നാല്‍ ഇവിടേക്ക് എത്തിയ വെള്ളനാട് ശശിയു പഞ്ചായത്ത് വൈസ് പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠനും തമ്മില്‍ വാക്കേറ്റം ഉണ്ടായി. തുടര്‍ന്ന് കൈയ്യാങ്കളിയിലേക്ക് കാര്യങ്ങള്‍ നീങ്ങി.

പ്രസംഗത്തിനിടയില്‍ വെള്ളാനാട് ശശി വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ അധിക്ഷേപിച്ചതാണ്  പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് മറുവിഭാഗം േനതാക്കള്‍ പറയുന്നു. കോണ്‍ഗ്രസിലെ ആഭ്യന്തര തര്‍ക്കങ്ങള്‍ കാരണം പഞ്ചായത്തില്‍ നിരന്തര സംഘര്‍ഷസാഹചര്യമാണെന്നാണ് ജനങ്ങള്‍ പറയുന്നത്.

കിടങ്ങുമ്മല്‍ ആരോഗ്യ സബ് സെന്ററിന്റെ ശിലാഫലകം തകര്‍ത്തകേസിലും, ത്രിവേണി സ്‌റ്റോറിലെ ജീവനക്കാരോട് അസഭ്യം പറഞ്ഞ കേസിലും വെള്ളനാട് ശശിയെ മുന്‍പ് പോലീസ് അറസ്റ്റ്  ചെയ്തിട്ടുണ്ട്. നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് തുടര്‍ച്ചയായി നടക്കുന്ന അക്രമങ്ങള്‍ക്ക് പിന്നിലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News