M M Mani: നിയമസഭയിൽ നടക്കുന്നത് കെ.കെ രമയെ മുൻനിർത്തിയുള്ള യു.ഡി.എഫ് നീക്കം: എം എം മണി

നിയമസഭയിൽ നടക്കുന്നത് കെ.കെ രമയെ മുൻനിർത്തിയുള്ള യു.ഡി.എഫ് നീക്കമാണെന്ന് എം എം മണി എം എല്‍ എ.  രമ മുഖ്യമന്ത്രിയെ വ്യക്തിപരമായി തേജോവധം ചെയ്യുന്നു. ഇന്നലെയും മ്ലേഛമായ ഭാഷയിലായിരുന്നു അവരുടെ പ്രസ്താവന.

അതിനെയാണ് താൻ വിമർശിച്ചതെന്നും മണി എം എല്‍ എ പറഞ്ഞു. മഹതി എന്നത് മോശം പ്രയോഗമല്ല. വിധവയല്ലേയെന്ന പ്രതിപക്ഷത്തിൻ്റെ ചോദ്യത്തിന് മറുപടി മാത്രമാണ് താൻ പറഞ്ഞത്. നിയമസഭയിൽ വരുന്നവർ വിമർശനം കേൾക്കേണ്ടിവരും.

അത്തരം വിമർശനം ഇനിയും ഉന്നയിക്കുമെന്നും എം.എം മണി തൊടുപുഴയിൽ പ്രതികരിച്ചു. കെ കെ രമയെ  രാഷ്ട്രീയമായി പോലും വിമർശിക്കാൻ പാടില്ലെന്നാണ് യു.ഡി.എഫ് നിലപാട് എന്നും അദ്ദേഹം പറഞ്ഞു.

MM Mani: മഹതി എന്ന വാക്ക് പരിഹാസരൂപേണ ഉപയോഗിച്ചതല്ല; എംഎം മണി കൈരളി ന്യൂസിനോട്

മഹതി എന്ന വാക്ക് പരിഹാസരൂപേണ ഉപയോഗിച്ചതല്ലെന്ന് എംഎം മണി(mm mani) എംഎല്‍എ കൈരളി ന്യൂസിനോട്. രമയോട് തനിക്ക് എന്നും സഹാനുഭൂതിയാണ് ഉള്ളതെന്നും അവരുടെ ദുഃഖം തനിക്ക് മനസിലാവുമെന്നും എംഎം മണി പറഞ്ഞു.

അഞ്ച് പെണ്‍മക്കളുടെ അച്ഛനായ തനിക്ക് രമയോട് സഹാനുഭുതി മാത്രമാണ് ഉളളതെന്ന് എം എം മണി കൈരളി ന്യുസിനോട് പറഞ്ഞു അവരുടെ ദുഖം തനിക്ക് മനസിലാവും മഹതി എന്നത് പരിഹാസരൂപേണ ഉപയോഗിച്ചതല്ല,താന്‍ മഹതി എന്ന് പറഞ്ഞപ്പോള്‍ പ്രതിപക്ഷത്ത് നിന്ന് ആരോ അവർ വിധവയല്ലേ എന്ന് തിരിച്ച് ചോദിച്ചു , അതവരുടെ വിധിയല്ലേ എന്ന് താൻ പൊടുന്നനെ തിരിച്ച് ചോദിച്ചു , ഒപ്പം തങ്ങള്‍ക്ക് അതില്‍ പങ്കില്ലെന്ന് പണ്ടേ പറഞ്ഞതാണ്.

നാക്ക് പി‍ഴ സംഭവിച്ചതല്ല. പറഞ്ഞത് തെറ്റാണ് എന്ന് കരുതുന്നില്ല അത് കൊണ്ട് തന്നെ പരാമർശം തിരുത്തില്ല. തിരുത്തണം എങ്കിൽ പാർട്ടി തന്നോട് പറയട്ടെ. രമയും,മണിയും വിമർശനത്തിന് അതീതരല്ലെന്നും എം എം മണി കൈരളി ന്യൂസിനോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News