പ്ലസ് വൺ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്ക് മുമ്പ് സിബിഎസ്ഇ, ഐസിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിക്കണം; മന്ത്രി വി ശിവൻകുട്ടി

കേരളത്തിലെ പ്ലസ് വൺ ആദ്യഘട്ട അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതിക്ക് മുമ്പ് സിബിഎസ്ഇ, ഐസിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രാധാന് സംസ്ഥാന പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി കത്തയച്ചു.

കേരളത്തിലെ പത്താംതരം പരീക്ഷാ ഫലം ജൂൺ 14ന് പ്രസിദ്ധീകരിച്ചു. ഉപരിപഠനത്തിന് അർഹരായ വിദ്യാർത്ഥികൾക്ക് പ്ലസ് വൺ പ്രവേശനത്തിന് ഷെഡ്യൂൾ പ്രഖ്യാപിക്കുകയും ഉണ്ടായി. ജൂലൈ 18ന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയും തുടർന്ന് കേന്ദ്രീകൃത അലോട്ട്മെന്റിലൂടെ പ്രവേശനം നടപടികൾ സ്വീകരിക്കുന്നതുമാണ് .

പ്ലസ് വൺ പ്രവേശന നടപടികൾ ഇത്രയും വൈകിപ്പിച്ചത് സിബിഎസ്ഇ,ഐസിഎസ്ഇ പാസാകുന്ന വിദ്യാർത്ഥികളെ കൂടി പരിഗണിക്കുന്നതിന് വേണ്ടിയായിരുന്നു.
എന്നാൽ കേന്ദ്ര സിലബസിൽ പത്താം ക്ലാസ് ഫലം അനിശ്ചിതമായി നീണ്ടു പോകുന്നതിനാൽ കേരളം പ്ലസ് വൺ പ്രവേശനം ആരംഭിക്കാൻ നിർബന്ധിതരായിരിക്കുകയാണ്. ഷെഡ്യൂളിലെ അവസാന തീയതിക്ക് ശേഷം റിസൾട്ട് ലഭിക്കുന്നവരെ അലോട്ട്മെന്റിന്റെ സപ്ലിമെന്ററി ഘട്ടത്തിൽ മാത്രമേ പരിഗണിക്കാൻ സാധിക്കൂ.

സിബിഎസ്ഇ,ഐസിഎസ്ഇ വിദ്യാർത്ഥികൾക്ക് കൂടി മുഖ്യ ഘട്ടത്തിൽ തന്നെ അപേക്ഷിക്കാൻ അവസരം ലഭിക്കുന്ന തരത്തിൽ അടിയന്തര ഇടപെടൽ വേണമെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയോട് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി അഭ്യർത്ഥിച്ചിട്ടുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel