പാലക്കാട് കെ.എസ്.ഇ.ബി ജീവനക്കാരന് ക്രൂര മര്‍ദ്ദനം

പാലക്കാട് റെയില്‍വേ കോളനിയക്ക് സമീപം വൈദ്യുതി തകരാര്‍ പരിഹരിക്കാന്‍ പോയ KSEB ഓവര്‍സിയര്‍ക്ക് ക്രൂര്‍മര്‍ദ്ദനം. വൈദ്യുതി ലൈനില്‍ വീണ കവുങ്ങ് വെട്ടിമാറ്റുന്നതിനെ ചൊല്ലിയാണ് റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്റെ മകനും സുഹൃത്തുക്കളും KSEB ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ചത്.

ഒലവക്കോട് KSEB സെക്ഷന്‍ ഓഫീസിലെ ഓവര്‍സിയര്‍ കണ്ണദാസിനാണ് ക്രൂരമായ മര്‍ദ്ദനമേറ്റത്. മരങ്ങള്‍ വീണതിനെ തുടര്‍ന്ന് മൂന്നു ദിവസമായി വൈദ്യുതി മുടങ്ങി കിടന്ന റെയില്‍വേ കോളനിയക്ക് സമീപത്തെ പാതിരി നഗറിലാണ് സംഭവം.

ഇവിടെ വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാനായിരുന്നു ഓവര്‍സീയര്‍ കണ്ണദാസനും കരാര്‍ ജീവനക്കാരനും എത്തുന്നത്. എന്നാല്‍ കുവുങ്ങ് വെട്ടിമാറ്റിയാല്‍ മതിലിന് കേടു പറ്റും എന്ന് പറഞ്ഞ് റിട്ട. എസ്. ഐ. തങ്കച്ചന്‍ പ്രശ്‌നമുണ്ടാക്കി. അതോടെ മടങ്ങിയ കണ്ണദാസനെ അരമണിക്കൂറിന് ശേഷം തങ്കച്ചന്റെ മകനും കൂട്ടുകാരും ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് പരാതി. .

മുഖത്ത് ഗുരുതരമായി പരുക്കേറ്റ കണ്ണദാസനെ പാലക്കാട് ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണദാസന്റെ പരാതിയില്‍ ഹേമാംബിക നഗര്‍ പോലീസ് കേസെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News