ആളുമാറി കൊലപാതകം; ബംഗളൂരുവില്‍ മലയാളി യുവാവിനെ കുത്തിക്കൊന്നു

ബൈക്കിലെത്തിയ സംഘം മലയാളി യുവാവിനെ കുത്തിക്കൊന്നു. ബംഗളൂരുവിലെ ജിഗനിയിലാണ് ദാരുണ സംഭവം. കാസര്‍കോട് രാജപുരം പൈനിക്കരയില്‍ ചേരുവേലില്‍ സനു തോംസണ്‍ (31) ആണ് മരിച്ചത്. ക്വട്ടേഷന്‍ സംഘമാണ് കൊലപാതകത്തിന് പിന്നില്‍. ആളുമാറിയാണ് സംഘം സനുവിനെ കൊന്നതെന്നാണ് സൂചന.

വ്യാഴാഴ്ച രാത്രി 10.30നു ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് ഒറ്റയ്ക്ക് നടന്നുവരുമ്പോഴാണ് സംഭവം. ജിഗനി ടാറ്റ മെക്കാനിക്കല്‍ വിഭാഗത്തിലെ ജീവനക്കാരനാണ് സനു.

ജിഗനി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം വിക്ടോറിയ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്‌കാരം ശനിയാഴ്ച രാജപുരം ഹോളിഫാമിലി പള്ളിയില്‍ നടക്കും. മാതാവ്: ബിനി സഹോദരങ്ങള്‍: സനല്‍, മരിയ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News