Kochi Metro: യാത്രക്കാരുടെ എണ്ണം ആറ് കോടി കടന്ന് കൊച്ചി മെട്രോ

യാത്രക്കാരുടെ എണ്ണം ആറ് കോടി കടന്ന് കൊച്ചി മെട്രോ. കഴിഞ്ഞ ഏഴ് മാസത്തിനുളളില്‍ മാത്രം ഒരു കോടിയിലധികം യാത്രക്കാരാണ് കൊച്ചി മെട്രോയില്‍ യാത്ര ചെയ്തത്. എസ്.എന്‍.ജംഗ്ഷന്‍, വടക്കേക്കോട്ട സ്റ്റേഷനുകളിലേക്ക് കൂടി സര്‍വ്വീസ് ആരംഭിക്കുന്നതോടെ ദിനംപ്രതി യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം പിന്നിടുമെന്നാണ് പ്രതീക്ഷ.

കൊച്ചി മെട്രോ സര്‍വ്വീസ് ആരംഭിച്ച 2017 ജൂണ്‍ 19 മുതല്‍ ആറ് കോടിയിലധികം പേരാണ് യാത്ര ചെയ്തത്. 2022 ജൂലൈ 14വരെയുളള കണക്കനുസരിച്ച് 6,01,03,828 പേര്‍ മെട്രോ യാത്ര ആസ്വദിച്ചു. കൊവിഡ് വ്യാപനം മൂലമുണ്ടായ പ്രതിസന്ധിയും തരണം ചെയ്താണ് കൊച്ചി മെട്രോയുടെ നേട്ടം. 2021 ഡിസംബറില്‍ യാത്രക്കാരുടെ എണ്ണം അഞ്ച് കോടി കടന്നിരുന്നു. പിന്നീട് വെറും ഏഴ് മാസത്തിനകമാണ് യാത്രക്കാരുടെ എണ്ണം ആറ് കോടിക്ക് മുകളില്‍ എത്തിയത്.

ശരാശരി 65000 പേരാണ് ദിനംപ്രതി കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുന്നത്. എസ്.എന്‍.ജംഗ്ഷന്‍, വടക്കേക്കോട്ട സ്റ്റേഷനുകളിലേക്ക് കൂടി നിര്‍മ്മാണം പൂര്‍ത്തിയാക്കി സര്‍വ്വീസ് ആരംഭിക്കുന്നതോടെ ദിനംപ്രതിയുളള യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം പിന്നിടുമെന്നാണ് പ്രതീക്ഷ. യാത്രക്കാരെ ആകര്‍ഷിക്കാനായി നിരവധി ഓഫറുകളാണ് കെഎംആര്‍എല്‍ നല്‍കുന്നത്. എഴുപത്തിയഞ്ച് വയസ്സിന് മുകളിലുള്ളവര്‍ക്കും എന്‍സിസി, സ്‌കൌട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് , പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഡിസ്‌കൌണ്ട് നിലവിലുണ്ട്. ഭിന്നശേഷിയുള്ളവര്‍ക്ക് യാത്ര സൗജന്യമാണ്. ഭിന്നശേഷിയുള്ള വ്യക്തിയുടെ കൂടെ യാത്ര ചെയ്യുന്ന ഒരാള്‍ക്ക് ടിക്കറ്റിന്റെ 50 ശതമാനം മാത്രം നല്‍കിയാല്‍ മതി. വിദ്യാര്‍ത്ഥികള്‍ക്കായി 80 രൂപയുടെ ഡേ-പാസ് പദ്ധതിയും കൊച്ചി മെട്രോ ഒരുക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News