കശുവണ്ടി, ബദാം തുടങ്ങിയ ഉണക്കപ്പഴങ്ങള്‍ ധാരാളം കഴിക്കുന്നവര്‍ക്ക് അമിതഭാരം ഉണ്ടാവില്ലെന്നും അമിത വണ്ണത്തിനുള്ള സാധ്യത ഇവരില്‍ കുറവായിരിക്കുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ഉണക്കപ്പഴങ്ങളില്‍ അമിത ഊര്‍ജ്ജവും അമിത കൊഴുപ്പും ഉള്ളതിനാല്‍ ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് ഇവ നന്നല്ല എന്നൊരു ധാരണയായിരുന്നു നിലനിന്നിരുന്നത്.
ഉണക്കപ്പഴങ്ങള്‍ അമിത വണ്ണമുണ്ടാക്കുന്ന ഭക്ഷണ പദാര്‍ത്ഥമല്ല ഉണക്കപ്പഴങ്ങള്‍ അമിത വണ്ണമുണ്ടാക്കുന്ന ഭക്ഷണ പദാര്‍ത്ഥമല്ല എന്നാണ് പഠനം.
ഉണക്കപ്പഴങ്ങളില്‍ ധാരാളം ഊര്‍ജ്ജവും നല്ല കൊഴുപ്പും, പ്രോട്ടീനും, വൈറ്റമിനുകളും ധാതുക്കളും ഫോട്ടോ കെമിക്കലുകളും അടങ്ങിയിട്ടുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
മുതിര്‍ന്ന പൗരന്മാരുടെ ഓര്‍മ്മ വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യകരമായ വാര്‍ദ്ധക്യം സാധ്യമാക്കുന്നതിനും ഉണക്കപ്പഴങ്ങള്‍ സഹായികുന്നു. ഇനി ഡ്രൈ ഫ്രൂട്ട്‌സ് കഴിക്കാം ധൈര്യസമേതം.
ശാരീരികാരോഗ്യത്തോടൊപ്പം മാനസികാരോഗ്യത്തിലും ശ്രദ്ധിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഈ കാര്യം ശ്രദ്ധിക്കുക
ശാരീരികാരോഗ്യത്തെ പരിരക്ഷിക്കുന്നതിനൊപ്പം മാനസീകാരോഗ്യത്തിനും ഉത്തമമാണ് ബദാമെന്നാണ് പഠനങ്ങൾ തെളിയിച്ചിട്ടുളളത്.
പ്രോട്ടീന്‍, വൈറ്റമിന്‍, ഫൈബര്‍ , സിങ്ക്, കാല്‍സ്യം തുടങ്ങി നിരവധി ആരോഗ്യദായക പദാര്‍ത്ഥങ്ങൾ ബദാം പരിപ്പില്‍ അടങ്ങിയിട്ടുണ്ട്.
ഫാറ്റി ആഡിഡിന് പുറമെ ബദാം പരിപ്പിന്‍റെ തോലിയില്‍ അടങ്ങിയിട്ടുളള ഫ്ലവനോയിഡുകളും ശരീരത്തിന് ഉത്തമമാണ്.
കുതിര്‍ത്ത ബദാം കഴിക്കുന്നത് പോഷക ലഭ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ആരോഗ്യം സംരക്ഷിക്കാന്‍ സാധാരണയായി ബദാം കഴിക്കാന്‍ ആരോഗ്യവിദഗ്ദ്ധര്‍ ഉപദേശിക്കാറുണ്ട്.
വില അല്‍പ്പം കൂടുതലാണെങ്കിലും ബദാംപരിപ്പിന് ആവശ്യക്കാരും ഏറെയാണ്.
എന്നാല്‍ വേനല്‍കാലത്ത് ബദാം അധികം കഴിക്കുന്നത് നന്നല്ലെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ബദാം ശരീരത്തെ ചൂടാക്കുന്ന ഭക്ഷണമാണെന്നും വേനല്‍ക്കാലത്ത് ദഹനത്തെ ബാധിക്കാനിടെയുണ്ടെന്നുമാണ് റിപ്പോര്‍ട്ടുൾ.
പിത്തദോഷമുളളവര്‍ കഴിച്ചാന്‍ ശരീരത്തിന് അസ്വസ്ഥതയും പൈല്‍സിന് സാധ്യതയുമുണ്ടെന്നാണ് മുന്നറിയിപ്പ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.