ദേശീയപതാക മാലിന്യ കൂമ്പാരത്തില്‍; തൃപ്പൂണിത്തുറയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

ദേശീയപതാക മാലിന്യ കൂമ്പാരത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കിഴക്കമ്പലത്തെ ഷമീർ, ഇടുക്കിയിലെ മണി ഭാസ്കർ, തോപ്പുംപടിയിലെ സജാർ എന്നിവരാണ് പിടിയിലായത്.

തിങ്കളാഴ്ചയാണ് തൃപ്പൂണിത്തുറയ്ക്ക് സമീപം ഇരുമ്പനത്ത് ദേശീയ പതാക മാലിന്യകൂമ്പാരത്തിൽ കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തുകയും പതാക ആദരപൂർവം മടക്കിയെടുത്ത് മാറ്റുകയും ചെയ്തിരുന്നു. സംഭവത്തിൽ തൃപ്പുണിത്തുറ ഹിൽപാലസ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

പ്രതികൾ കോസ്റ്റ് ഗാർഡിൽ നിന്നു മാലിന്യം ശേഖരിച്ച ശേഷം യാർഡിൽ സൂക്ഷിക്കുകയും ഇവിടെ നിന്ന് ഇരുമ്പനം ഭാഗത്തെ മാലിന്യകൂമ്പാരത്തിൽ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രതികളെ തൃപ്പൂണിത്തുറ ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News