
എസ്.എഫ്.ഐ.യുടെ കോഴിക്കോട് ജില്ലാ ജാഥയ്ക്ക് സ്വീകരണം നൽകുന്നതിനിടെ, 1992 ജൂലൈ 15ന് എം. എസ്. എഫ് – കെ. എസ്. യു. ഗുണ്ടാസംഘം ക്രൂരമായി കല്ലെറിഞ്ഞ് കൊന്ന അനശ്വര രക്തസാക്ഷി ജോബി ആൻഡ്രൂസിന്റെ മുപ്പതാം രക്തസാക്ഷി ദിനാചരണം വിപുലമായി ആചരിച്ചു.
പുലർച്ചെ മൈക്കാവ് പള്ളി സെമിത്തേരിയിലെ ജോബി ആൻഡ്രൂസിന്റെ കല്ലറയിൽ വച്ച് പ്രഭാതഭേരിയും പുഷ്പാർച്ചനയും സംഘടിപ്പിച്ച് രക്തസാക്ഷി പ്രതിജ്ഞ പുതുക്കി.
താമരശ്ശേരി കോരങ്ങാട് ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച വിദ്യാർത്ഥി റാലി താമരശ്ശേരി പഴയ ബസ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം എസ്. എഫ്. ഐ. അഖിലേന്ത്യാ പ്രസിഡന്റ് വി. പി. സാനു ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് കെ. അനുശ്രീ, ജില്ലാ സെക്രട്ടറി കെ. വി. അനുരാഗ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജാൻവി കെ. സത്യൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് സാദിഖ്, സരോദ് ചങ്ങാടത്ത് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് പി. താജുദ്ദീൻ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി മുഹമ്മദ് അസ്ലം സ്വാഗതവും പ്രസിഡണ്ട് ഹിഷാം മുഹമ്മദ് നന്ദിയും പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here