മരണത്തിലും അഞ്ചു ജീവന് തുണയായി ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ ഗോപകുമാര്‍

മരണത്തിലും അഞ്ചു ജീവന് തുണയായി ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍. ചാലക്കുടി സ്വദേശി ഗോപകുമാറാണ് മരണത്തിലും അഞ്ചു പേര്‍ക്ക് പുതു ജീവന്‍ നല്‍കിയത്. പരിയാരം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് മോതിരക്കണ്ണി ഊരേക്കാട്ട് വീട്ടില്‍ യു ജി വേലായുധന്റെ മകനാണ് ഗോപകുമാര്‍

ഡി വൈ എഫ് ഐ യുടെ മോതിരക്കണ്ണി യൂണിറ്റംഗമായിരുന്നു ഗോപകുമാര്‍. തിങ്കളാഴ്ച ആന്ത്രക്കാപ്പാടത്ത് വച്ചാണ് ബൈക്കുകള്‍ കൂട്ടിയിടിച്ച് ഗോപകുമാറിന് പരിക്കേറ്റത്. അപകടത്തില്‍ തലക്ക് ഗുരുതര പരിക്കേറ്റ ഗോപകുമാറിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിസക്കായി രാജഗിരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു . ന്യൂറോ സര്‍ജറി വിഭാഗം കിണഞ്ഞു ശ്രമിച്ചിട്ടും 13ന് അര്‍ധരാത്രിയോടെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു.

പിന്നീട് ആശപത്രി അധികൃതര്‍ അവയവദാനത്തിനു ബന്ധുക്കലെ സമീപിച്ചു ഇവര്‍ സമ്മതം അറിയിച്ചതിനെ തുടര്‍ന്നു സര്‍ക്കാര്‍ നേതൃത്വം നല്‍കുന്ന കേരള നെറ്റ്വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിംഗില്‍ അറിയിച്ചു. മഞ്ഞപിത്തം ബാധിച്ചു ചികിത്സയില്‍ കഴിഞ്ഞിരുന്ന സാനിയ എന്ന രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിക്കാണ് ഗോപകുമാറിന്റെ കരള്‍ മാറ്റി വെച്ചത്

രാജഗിരി ആശുപത്രിയില്‍ തന്നെ ചികിത്സയില്‍ കഴിയുന്ന മലപ്പുറം സ്വദേശിയാണു വൃക്ക സ്വീകരിച്ചത്. രണ്ടാമത്തെ വൃക്ക കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന രോഗിയ്ക്കു ദാനം ചെയ്തു. ഹൃദയവും കോര്‍ണിയയും വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലിരിക്കുന്ന രോഗികള്‍ക്കും ദാനം ചെയ്തു. ഒരുമാസം മുമ്പ് ഗള്‍ഫില്‍ നിന്നും അവധിക്കെത്തിയ ഗോപകുമാര്‍ 19ന് തിരിച്ച് പോകാനിരിക്കെയായിരുന്നു ബൈക് അപകടം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here