ഷാര്‍ജയില്‍ നിന്നെത്തിയ വിമാനത്തിന് സാങ്കേതിക തകരാര്‍; കൊച്ചിയില്‍ സുരക്ഷിത ലാന്‍ഡിങ്

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. യാത്രയ്ക്കിടെ യന്ത്രത്തകരാര്‍ റിപ്പോര്‍ട്ടു ചെയ്തതിനെ തുടര്‍ന്ന് ഷാര്‍ജയില്‍നിന്നുള്ള എയര്‍ അറേബ്യ വിമാനം നിലത്തിറക്കിയതിനാലാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഹൈഡ്രോളിക് തകരാറുണ്ടായതിനെ തുടര്‍ന്നാണ് വിമാനം നിലത്തിറക്കിയത്.

ഇതേത്തുടര്‍ന്ന് കൊച്ചി വിമാനത്താവളത്തില്‍ വൈകിട്ട് 6.41നു സമ്പൂര്‍ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 7.13നു ലാന്‍ഡ് ചെയ്യേണ്ട വിമാനം 7.29നാണ് ലാന്‍ഡ് ചെയ്യാനായത്. വിമാനത്താവളത്തിലെ അടിയന്തരാവസ്ഥ പിന്‍വലിച്ചു. സര്‍വീസുകള്‍ സാധാരണ നിലയിലായി.

എയര്‍ അറേബ്യ ജി9 – 426 വിമാനം സുരക്ഷിതമായി ഇറക്കിയതായി സിയാല്‍ അറിയിച്ചെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. വിമാനത്തിലുണ്ടായിരുന്ന 222യാത്രക്കാരും 7 ജിവനക്കാരും സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്. വിമാനം റണ്‍വേയില്‍ നിന്ന് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel