ഡോ. ജോൺ ബ്രിട്ടാസ് എംപിക്ക് കേരള സെന്റർ അവാർഡ് നൽകി ആദരിച്ചു 

പുതിയ എം പി മാരിൽ  മികച്ച പാര്‍ലമെന്‍റേറിയനുള്ള   കേരള സെന്റർ  അവാർഡ് ഡോ.  ജോൺ ബ്രിട്ടാസ് എം പിക്കു സമ്മാനിച്ചു. സെന്ററിന്റെ ഡയറക്ടർ ബോർഡ് അംഗങ്ങളും   വിവിധ സാമൂഹ്യ സാസ്കാരിക പ്രവർത്തകരും  പങ്കെടുത്തു.  സെന്റർ  പ്രസിഡന്റ്  അലക്‌സ് എസ്തപ്പാൻ സ്വാഗതം പറഞ്ഞു. അവാർഡ് പ്രോഗ്രാമിന്റെ ചെയർമാൻ ബേബി ഊരാളിൽ എന്ത് കൊണ്ട് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി അർഹനായി എന്ന് വിശദീകരിച്ചു.

ഇന്ത്യൻ അച്ചടി മാധ്യമങ്ങളിൽ ആഗോളീകരണത്തിന്റെ സ്വാധീനം എന്ന വിഷയത്തിനു ഡൽഹിയിലെ ജവഹർലാൽ യൂണിവേഴ്സിറ്റിയിൽ (ജെഎൻ യു) നിന്ന്  അടുത്തയിടക്കാണ്  ഡോ. ജോണ്‍ ബ്രിട്ടാസ് എംപിക്ക്  ഡോക്ടറേറ്റ് ലഭിച്ചതെന്നദ്ദേഹം ചൂണ്ടിക്കാട്ടി. പഠിച്ച യൂണിവേഴ്സിറ്റികളിൽ ഒക്കെ റാങ്ക് ഹോൾഡറായ ഡോ. ജോണ്‍ ബ്രിട്ടാസ് ഇന്ത്യയിലെ ഏറ്റവും റേറ്റിംഗുള്ള ജെ എൻ യു വിൽ  നിന്നാണ്  ഡോക്ടറേറ്റ് കരസ്ഥമാക്കിയത്.

കേരള സെന്ററിനും പ്രവാസി മലയാളികൾക്കും സുപരിചിതനായ ഡോ. ജോണ്‍ ബ്രിട്ടാസ് എംപി കേരളത്തിലെ മാധ്യമ രംഗത്തും ഒന്നാം സ്ഥാനക്കാരനാണെന്നും ഒരു വ്യക്തി എന്ന രീതിയിൽ കേരളത്തിൽ താൻ  ഏറ്റവും ബഹുമാനിക്കുന്നത് ഡോ. ജോണ്‍  ബ്രിട്ടാസിനെയാണെന്നും ബേബി ഊരാളിൽ പറഞ്ഞു . ഇരുപതു  വർഷം മുൻപ് കേരളസെന്ററിൽ എത്തിയപ്പോൾ മുതൽ ബ്രിട്ടാസ് കേരളാ സെന്ററിനെ സ്നേഹിച്ചിരുന്നുവെന്ന് സ്ഥാപക പ്രസിഡന്റ് ഇ.എം. സ്റ്റീഫൻ പറഞ്ഞു.

ഇന്ന് ഇന്ത്യ മുഴവൻ അറിയുന്ന ചുറുചുറുക്കുള്ള രാജ്യസഭാ അംഗമായി അദ്ദേഹം.  ചോദ്യങ്ങൾ വിവിധ ഭാഷകളിൽ നാടിൻറെ ആവശ്യത്തിന് വേണ്ടി അദ്ദേഹം പാർലമെൻറിൽ അവതരിപ്പിക്കുന്നു . ഒർലാണ്ടോയിലെ ഫൊക്കാന കൺവെൻഷൻ കഴിഞ്ഞാണ് ബ്രിട്ടാസ് കേരള സെന്ററിൽ എത്തിയത്. ഫോമാ പ്രസിഡെന്റ് അനിയൻ ജോർജ്, ഡോ.  മധു , ഡോ. തോമസ് എബ്രഹാം എന്നിവർ  ആശംസകൾ അർപ്പിച്ചു. പരിപാടിയുടെ എം സി ജോസ് കാടാപുറം ആയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News