Prathap Pothan: പ്രതാപ് പോത്തന്‍ ഇനി ഓര്‍മകളില്‍; സംസ്‌കാരം രാവിലെ 10 മണിക്ക് ചെന്നൈയില്‍

നടനും സംവിധായകനുമായ പ്രതാപ് പോത്തന്(Prathap Pothan) വിട. സംസ്‌കാരം രാവിലെ 10 മണിക്ക് ചെന്നൈ(Chennai) ന്യൂ ആവഡിയില്‍ നടക്കും. ഏറെ നടുക്കത്തോടെയാണ് പ്രതാപ് പോത്തന്റെ വിയോഗ വാര്‍ത്ത മലയാളികള്‍ കേട്ടറിഞ്ഞത്. നടനും, സംവിധായകനും, രചയിതാവും, നിര്‍മാതാവുമെല്ലാമായി മലയാള സിനിമയിലെ ബഹുമുഖ പ്രതിഭയായി തിളങ്ങി നിന്നയാളാണ് പ്രതാപ് പോത്തന്‍.

1952ല്‍ തിരുവനന്തപുരത്താണ് പ്രതാപ് പോത്തന്റെ ജനനം. ഹരിപോത്തന്‍ മൂത്ത സഹോദരന്‍ ആണ്. ഊട്ടിയിലെ ലോറന്‍സ് സ്‌കൂളിലായിരുന്നു പഠനം. പിന്നീട് മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ബി.എ. സാമ്പത്തിക ശാസ്ത്ര ബിരുദം നേടി. മദ്രാസ് പ്ലയേഴ്സിലെ അഭിനേതാവായിരുന്ന പ്രതാപിന്റെ അഭിനയമികവ് കണ്ട ഭരതന്‍ തന്റെ ആരവം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു.

പിന്നീട് തകര, ചാമരം, ലോറി എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. നെഞ്ചെത്തെ കിള്ളാതെ, പന്നീര്‍ പുഷ്പങ്ങള്‍, വരുമയിന്‍ നിറം ശിവപ്പു എന്നീ ചിത്രങ്ങളിലെ അഭിനയം തമിഴിലും പ്രതാപിനെ പ്രശസ്തനാക്കി. കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത വരുമയിന്‍ നിറം ശിവപ്പു എന്ന ചിത്രത്തിലെ പ്രതാപിന്റെ അഭിനയമാണ് ഇവയില്‍ അവിസ്മരണീയമായത്.

മനസ്സുകൊണ്ട് മാർക്സിസ്റ്റ്കാരൻ,I am a marxist at heart, kind of heart for the poor people

നടനും സംവിധായകനുമായ ഒരു പ്രതാപ് പോത്തനെ പറ്റി പലർക്കും അറിയാമെങ്കിലും കമ്മ്യൂണിസ്റ്റ് കുടുംബത്തിൽ നിന്നും വളർന്നു വന്ന മാർക്സിസ്റ്റ്കാരൻ ആയ പ്രതാപ് പോത്തനെ ആർക്കും അറിയില്ല.കൈരളി ടി വി യുടെ ജെ ബി ജംഗ്ഷൻ പരിപാടിയിൽ പ്രതാപ് പോത്തൻ ഇതെപ്പറ്റി തുറന്ന് പറഞ്ഞിട്ടുണ്ട്.

തന്റെ അച്ഛൻ ഒരു കമ്മൂണിസ്റ്റുകാരൻ ആണെന്നും താൻ നേരിട്ട് രാഷ്ട്രീയത്തിൽ സജ്ജമല്ലെങ്കിലും മനസ്സുകൊണ്ട് മാർക്സിസ്റ്റ്കാരൻ ആണെന്നും അദ്ദേഹം തുറന്ന് പറഞ്ഞു. അച്ഛൻ കോൺഗ്രസിന് അടിത്തറയിട്ട വ്യക്തി അല്ലേ എന്ന് ചോദിച്ചപ്പോൾ 57 ലെ വിമോചന സമരത്തിലും അച്ഛൻ പങ്കെടുത്തിട്ടുണ്ട് എന്നും, സഖാവ് ടി കൃഷ്‌ണപിള്ളയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് കൊണ്ടുപോയതെന്നുമായിരുന്നു പ്രതാപ് പോത്തന്റെ മറുപടി.

സ്വാതന്ത്ര്യ സമരത്തിൽ അച്ഛൻ പങ്കെടുത്തിട്ടുണ്ട് എന്നും 7,8 വർഷം ഒളിവ് ജീവിതം നയിച്ചിട്ടുണ്ട് എന്നും മുൻ നിര നേതാക്കളെല്ലാം വീട്ടിൽ വരുമായിരുന്നു എന്നും പ്രതാപ് പോത്തൻ കൂട്ടി ചേർത്തു.കമ്മ്യൂണിസ്റ്റ് നേതാക്കളുടെ തവളമായിരുന്നു തന്റെ വീട് എന്നും I am a marxist at heart, kind of heart for the poor people എന്നും അദ്ദേഹം തുറന്ന് പറഞ്ഞു. ആ മാനവികതയെ താങ്കൾ മാനിക്കുന്നു അല്ലേ എന്ന അവതാരകൻ ബ്രിട്ടാസിന്റെ ചോദ്യത്തിന് തീർച്ചയായും എന്നായിരുന്നു പ്രതാപ് പോത്തന്റെ മറുപടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News