ADVERTISEMENT
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ(Hajj) നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തില്‍ പങ്കെടുത്ത ആദ്യ സംഘം നെടുമ്പാശ്ശേരിയില്‍ മടങ്ങിയെത്തി. ജൂണ്‍ നാലിന് മദീനയിലേക്ക് പുറപ്പെട്ട ആദ്യ ഹജ്ജ് വിമാനത്തിലെ 377 ഹാജിമാരാണ് മടങ്ങിയെത്തിയത്.
ഹാജിമാരെയും വഹിച്ചുള്ള സൗദി എയര്‍ലൈന്‍സ് വിമാനം വെള്ളിയാഴ്ച രാത്രി 11.26 നാണ് നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. 181 പുരുഷന്‍മാരും 196 സ്ത്രീകളുമാണ് ആദ്യ സംഘത്തിലുണ്ടായിരുന്നത്. ജിദ്ദ വിമാനത്താവളത്തില്‍ നിന്നും സൗദി സമയം വൈകീട്ട് അഞ്ച് മണിക്കാണ് ഹാജിമാരെയും വഹിച്ചുള്ള വിമാനം, യാത്ര തിരിച്ചത്.നാട്ടില്‍ തിരിച്ചെത്തിയ ഹാജിമാരെ സംസ്ഥാന ഹജ്ജ് കമ്മിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം ലഗേജുകള്‍ സഹിതം വളണ്ടിയര്‍മാരാണ് ഹാജിമാരെ ടെര്‍മിനലിനു പുറത്തെത്തിച്ചത്. ഇതിനായി 35 ഓളം പേര്‍ പ്രവര്‍ത്തന രംഗത്തുണ്ടായിരുന്നു. രാജ്യാന്തര ടെര്‍മിനലിനു മുന്നില്‍ കാത്തു നിന്നിരുന്ന ബന്ധുക്കളും സുഹൃത്തുക്കളും ഹാജിമാരെ സ്വീകരിച്ചു. ടെര്‍മിനലില്‍, സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെല്‍പ് ഡസ്‌ക്കും പ്രവര്‍ത്തിച്ചിരുന്നു. ഓരോ ഹാജിക്കും അഞ്ച് ലിറ്റര്‍ വീതം സംസം വെള്ളം ടെര്‍മിനലിന് അകത്ത് വച്ച് തന്നെ വിതരണം ചെയ്തിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.