Vlogger Case: വ്‌ളോഗര്‍ വനത്തില്‍ അതിക്രമിച്ചു കയറിയ സംഭവം; കാര്‍ കസ്റ്റഡിയില്‍

വനിതാ വ്‌ളോഗര്‍(Vlogger) വനത്തില്‍ അതിക്രമിച്ചു കയറിയ സംഭവത്തില്‍ കാര്‍ കസ്റ്റഡിയിലെടുത്തു. പ്രതി അമല അനു സഞ്ചരിച്ച കാര്‍ ആണ് വനം വകുപ്പ് പിടികൂടിയത്. കിളിമാനൂരില്‍ നിന്നാണ് കാര്‍ കസ്റ്റഡിയില്‍(custody) എടുത്തത്. പ്രതി വനം വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് വഴുതിപ്പോയത് തലനാരിഴയ്ക്കാണ്.

അതേസമയം, വ്‌ളോഗറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ വനം വകുപ്പ് ഹൈക്കോടതിയില്‍ എതിര്‍ക്കും. ഇതു സംബന്ധിച്ച സത്യവാങ്മൂലം വനം വകുപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് വ്‌ളോഗര്‍ കാട്ടില്‍ അതിക്രമിച്ചു കയറിയതെന്ന് വനംവകുപ്പ് പറഞ്ഞു.

വനം-വന്യജീവി വകുപ്പ്, ഫോറസ്റ്റ് ആക്ട് എന്നിവ ചുമത്തിയാണ് അനുവിനെ കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം ഏഴ് കേസുകളാണ് ഇവര്‍ക്കെതിരെയുള്ളത്. എട്ട് മാസം മുമ്പാണ് മാമ്പഴത്തറയില്‍ എത്തിയ അമല, ഹെലിക്യാം ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഹെലിക്യാം കണ്ടതോടെ കാട്ടാന വിരണ്ടോടുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

വെഞ്ഞാറമ്മൂട് വീട്ടില്‍ സൂക്ഷിച്ചിരുന്ന 210 കിലോ കഞ്ചാവ് പിടികൂടി

പൊലീസ് സ്റ്റേഷന് പിന്നിലെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 210 കിലോ കഞ്ചാവ് പിടികൂടി. വെഞ്ഞാറമ്മൂട്(Venjaramoodu) ആണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പൂവച്ചല്‍ കൊണ്ണിയൂര്‍ സ്വദേശി കിഷോറിനെ പൊലീസ്(police) അറസ്റ്റ് ചെയ്തു. വീട്ടിനുള്ളില്‍ 33 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്.

67,000 രൂപയും ചില്ലറ വിപണത്തിനായുള്ള പ്ലാസ്റ്റിക് പാക്കറ്റുകളും, ഇലക്ട്രോണിക് ത്രാസും ഇതോടൊപ്പം കണ്ടെടുത്തു. പിടികൂടിയ പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. ലഹരി വസ്തുക്കള്‍ പിടിക്കാന്‍ രൂപികരിച്ച റൂറല്‍ ഡാന്‍സാഫാണ് ഇയാളെ പിടികൂടിയത്. ആറ്റിങ്ങള്‍ റൂറല്‍ ഡാന്‍സാഫ് ഇന്നലെ രാത്രിയോടെ നടത്തിയ റെയ്ഡിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇത്രയധികം കഞ്ചാവ് എവിടെ നിന്നാണ് എത്തിച്ചതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇയാള്‍ക്ക് പിന്നില്‍ വന്‍ ലഹിരി വില്‍പന സംഘമുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News