Congress Cyber Attack: രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിനിക്കെതിരെ കോണ്‍ഗ്രസ് സൈബര്‍ ആക്രമണം

രാഹുല്‍ ഗാന്ധി(Rahul Gandhi) എം പിയുടെ ഓഫീസിലെ സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിനിക്കെതിരെ കോണ്‍ഗ്രസ് സൈബര്‍ ആക്രമണം(Congress cyber attack). വയനാട് പഴശ്ശിരാജ കോളേജിലെ അനൂജ എന്ന വിദ്യാര്‍ത്ഥിനിയാണ് പരാതി നല്‍കിയത്. അശ്ലീല സന്ദേശങ്ങളും അധിക്ഷേപങ്ങളും പ്രചരിപ്പിക്കുന്നു എന്നാണ് പരാതി. നേതാക്കളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലും അധിക്ഷേപം പ്രചരിപ്പിക്കുന്നുണ്ട്.

വ്‌ളോഗര്‍ വനത്തില്‍ അതിക്രമിച്ചു കയറിയ സംഭവം; കാര്‍ കസ്റ്റഡിയില്‍

വനിതാ വ്‌ളോഗര്‍(Vlogger) വനത്തില്‍ അതിക്രമിച്ചു കയറിയ സംഭവത്തില്‍ കാര്‍ കസ്റ്റഡിയിലെടുത്തു. പ്രതി അമല അനു സഞ്ചരിച്ച കാര്‍ ആണ് വനം വകുപ്പ് പിടികൂടിയത്. കിളിമാനൂരില്‍ നിന്നാണ് കാര്‍ കസ്റ്റഡിയില്‍(custody) എടുത്തത്. പ്രതി വനം വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് വഴുതിപ്പോയത് തലനാരിഴയ്ക്കാണ്.

അതേസമയം, വ്‌ളോഗറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ വനം വകുപ്പ് ഹൈക്കോടതിയില്‍ എതിര്‍ക്കും. ഇതു സംബന്ധിച്ച സത്യവാങ്മൂലം വനം വകുപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് വ്‌ളോഗര്‍ കാട്ടില്‍ അതിക്രമിച്ചു കയറിയതെന്ന് വനംവകുപ്പ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News