Mullaperiyar: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 135 അടിയില്‍; പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രത

മുല്ലപ്പെരിയാര്‍(Mullaperiyar) ഡാമിലെ ജലനിരപ്പ് 135 അടിയിലെത്തി. ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവലിലെത്തിയാല്‍ സ്പില്‍വേ ഷട്ടര്‍ തുറന്നേക്കും. മഴ(Heavy rain) തുടരുന്നതിനാല്‍ പെരിയാര്‍(Periyar) തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 2365.80 അടി ആണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. റൂള്‍ കര്‍വ് പ്രകാരം ജൂലൈ 19 വരെ 136.30 അടിയായി ജലനിരപ്പ് ക്രമീകരിക്കും. മഞ്ചുമല വില്ലേജ് ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നു.

അതേസമയം സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത മഴ തുടരുകയാണ്. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം , തൃശൂര്‍ , കോഴിക്കോട്, വയനാട് , കണ്ണൂര്‍ , കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. നാളെ മൂന്ന് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യ ബന്ധനത്തിന് തടസമില്ല.

മങ്കിപോക്‌സ്; സംസ്ഥാനത്ത് കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം ഇന്ന്

സംസ്ഥാനത്തെ വാനരവസൂരി(Monkeypox) പ്രതിരോധപ്രവര്‍ത്തനം വിലയിരുത്തുന്ന കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം ഇന്ന് ആരംഭിക്കും. രോഗി കഴിയുന്ന ആശുപത്രി, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുമായും സംഘം കൂടിക്കാഴ്ച നടത്തും. വാനര വസൂരി പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി ജാഗ്രത ശക്തിപ്പെടുത്തി.

സംസ്ഥാനത്തെ വാനര വസൂരി വിലയിരുത്തുന്ന കേന്ദ്ര സംഘം ഇന്ന് രോഗി ചികിത്സയിലുള്ള തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുമായി ചര്‍ച്ചനടത്തും. ആരോഗ്യമന്ത്രാലയത്തിലെ ഉപദേശകന്‍ ഡോ.പി.രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ചികില്‍സാ കാര്യങ്ങളിലുള്‍പ്പെടെ മാര്‍ഗനിര്‍ദേശം നല്‍കും. ആരോഗ്യവകുപ്പ് ഉന്നതോദ്യോഗസ്ഥരുമായും സംഘം കൂടിക്കാഴ്ച്ച നടത്തും.

രോഗം സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണ്. ഇയാള്‍ വന്ന വിമാനത്തില്‍ യാത്രചെയ്തവരുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗിയുമായി സമ്പര്‍ക്കത്തിലായ ആര്‍ക്കെങ്കിലും ലക്ഷണങ്ങളുണ്ടായാല്‍ പരിശോധന നടത്തും. സംസ്ഥാന വ്യാപകമായി ജാഗ്രതയും ശക്തിപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News