Love Marriage: യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചു; വരന്റെ വീടിന് തീയിട്ടു; പിന്നീട് സംഭവിച്ചത്

യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ വരന് നേരിടേണ്ടി വന്നത് ക്രൂര അനുഭവം. പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ വരന്റെ വീടിന് തീയിട്ടു. തീ പടരുന്ന സമയം വീട്ടില്‍ ആളുണ്ടായിരുന്നില്ല. പ്രദേശവാസികളാണ് തീ ആളിക്കത്തുന്നത് കണ്ടത്.

ഇവര്‍ വിവരം അറിയിച്ചതോടെ അഗ്‌നിരക്ഷാ സേന എത്തി. റജീനയുടെ മകന്‍ കഴിഞ്ഞ ദിവസമാണ് ശ്രീകുമാറിന്റെ ബന്ധുവായ യുവതിയെ വിവാഹം കഴിച്ചത്. യുവതിയുടെ ബന്ധുവായ യുവാവ് ആണ് വീടിന് തീയിട്ടത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

മൈലം പള്ളിക്കല്‍ ചരുവിള പുത്തന്‍വീട്ടില്‍ റജീനയുടെ മൂന്ന് മുറികളുള്ള ഷീറ്റിട്ട ചെറിയ വീടിനാണ് ഇയാള്‍ തീയിട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ സംഭവം. സംഭവത്തില്‍ പളളിക്കല്‍ കിഴക്ക് പ്ലാവിള വീട്ടില്‍ ജി ശ്രീകുമാര്‍ (33) ആണ് പിടിയിലായത്.

വിവാഹത്തില്‍ നിന്ന് പിന്മാറണം എന്ന് പറഞ്ഞ് ശ്രീകുമാര്‍ രണ്ടു തവണ യുവാവിനെ ഭീഷണിപ്പെടുത്തിയിരുന്നു. വീട്ടിലെ കട്ടിലും ടിവിയും ഗൃഹോപകരണങ്ങളും സര്‍ട്ടിഫിക്കറ്റുകളും രേഖകളും കത്തി നശിച്ചു.

12കാരിക്കെതിരെ ലൈംഗിക അതിക്രമം; അച്ഛനും കൂട്ടുകാരനും അറസ്റ്റില്‍

തിരുവനന്തപുരം വിതുരയിൽ 12 വയസ്സുകാരിക്കെതിരെ ലൈംഗിക അതിക്രമം.  സംഭവത്തിൽ കുട്ടിയുടെ പിതാവിനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പെൺകുട്ടിയുടെ പിതാവും സുഹൃത്തായ സുരേഷ് കുമാറും വീട്ടിലിരുന്ന് സ്ഥിരമായ് മദ്യപിക്കാറുണ്ടായിരുന്നു. ഈ അവസരങ്ങളിൽ പിതാവിന്റെ സാന്നിധ്യത്തിൽ തന്നെ കുട്ടിയോട് ഇയാൾ പല തവണ അപമര്യാദയായി പെരുമാറി. സുരേഷ് കുമാർ കുട്ടിയുടെ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ അയച്ച് കൊടുത്തതായും പരാതിയിലുണ്ട്.

ചൈൽഡ് ലൈൻ പ്രവർത്തകർ സ്കൂളിൽ നടത്തിയ കൗൺസിലിംഗിലാണ് പെൺകുട്ടി കാര്യങ്ങൾ വെളിപ്പെടുത്തിയത് തുടർന്ന് ഇവർ വിതുര പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രതികളെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News