Narendra Modi: ഗുജറാത്ത് കലാപക്കേസ്; മോദിയെ പ്രതി ചേര്‍ക്കാന്‍ ഗൂഢാലോചന നടന്നെന്ന് പ്രത്യേക സംഘം

ഗുജറാത്ത് കലാപത്തില്‍(Gujarat riot) നരേന്ദ്ര മോദിയെ(Narendra Modi) പ്രതി ചേര്‍ക്കാന്‍ കോണ്‍ഗ്രസ് മുന്‍ എംപി അഹമ്മദ് പട്ടേല്‍(Ahmed Patel) ശ്രമിച്ചുവെന്ന് പ്രത്യേക അന്വേഷണ സംഘം. മോദിസര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാഴ്ത്താന്‍ മുപ്പതുലക്ഷം രൂപ തീസ്ത സെതല്‍വാദിന് അഹമ്മദ് പട്ടേല്‍ നല്‍കിയെന്നാണ് അന്വേഷണസംഘം അഹമ്മദാബാദ് സെഷന്‍സ് കോടതിയില്‍ വ്യക്തമാക്കി.

ഗുജറാത്ത് കലാപക്കേസില്‍ നരേന്ദ്ര മോദിയെ പ്രതിചേര്‍ക്കാന്‍ കോണ്‍ഗ്രസ് നേതാവായിരുന്ന അഹമ്മദ് പട്ടേല്‍ ലിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നതായാണ് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ വ്യക്തമാക്കിയത്. ഗുജറാത്തില്‍ അന്ന് അധികാരത്തിലിരുന്ന മോദിസര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാഴ്ത്താന്‍ , മുപ്പതുലക്ഷം രൂപ തീസ്ത സെതല്‍വാദിന് അഹമ്മദ് പട്ടേല്‍ എത്തിച്ച് നല്‍കിയെന്നും അന്വേഷണസംഘം പറയുന്നു.

കലാപം നടന്ന് നാല് മാസങ്ങള്‍ക്കുശേഷം തീസ്ത സെതല്‍വാദും, സഞ്ജീവ് ഭട്ടും ദില്ലിയില്‍ എത്തി രഹസ്യമായി അഹമ്മദ് പട്ടേലിനെ കണ്ടിരുന്നുവെന്നും . ഗുജറാത്തിലെ പല പ്രമുഖ ബി.ജെ.പി. നേതാക്കളെയും കലാപക്കേസില്‍ പ്രതിയാക്കാന്‍ ഈ കൂടിക്കാഴ്ചകളില്‍ തീരുമാനമായിരുന്നതായും എസ് ഐ ടി വ്യക്തമാക്കിയിട്ടുണ്ട്.

അഹമ്മദാബാദ് സെഷന്‍സ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് മുന്‍ രാജ്യസഭാംഗവും, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയുമായിരുന്ന അഹമ്മദ് പട്ടേലിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. രാജ്യസഭാംഗമാകാന്‍ തീസ്ത സെതല്‍വാദ് ആഗ്രഹിച്ചിരുന്നതായി പ്രത്യേക അന്വേഷണ സംഘം സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

ജാവേദ് അക്തര്‍, ശബാന ആസ്മി എന്നിവരെ രാജ്യസഭാംഗമാക്കിയപ്പോള്‍ തന്നെ എന്തുകൊണ്ട് പരിഗണിച്ചില്ലെന്ന് തീസ്ത ചോദിച്ചതായി സാക്ഷിമൊഴിയെ ഉദ്ധരിച്ച് സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. തീസ്ത സെതല്‍വാദ്, ആര്‍.ബി ശ്രീകുമാര്‍ എന്നിവരുടെ ജാമ്യത്തെ എതിര്‍ത്ത് നല്‍കിയ സത്യവാങ് മൂലത്തിലാണ് ഇക്കാര്യം പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News