Actress attacked case: നടിയെ ആക്രമിച്ച കേസ്; വിവോ ഫോണ്‍ ഉടമയെ കണ്ടെത്തിയോ എന്ന് വിചാരണക്കോടതി

നടിയെ ആക്രമിച്ച കേസില്‍(Actress attacked case) മെമ്മറി കാര്‍ഡിട്ട് പരിശോധിച്ച വിവോ ഫോണ്‍ ഉടമയെ കണ്ടെത്തിയോ എന്ന് വിചാരണക്കോടതി(Court). ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാല്‍ എളുപ്പത്തില്‍ ആളെ കണ്ടെത്താനാകില്ലേ എന്നും തുടരന്വേഷണം എവിടെവരെയായി എന്നും കോടതി ചോദിച്ചു.

ജഡ്ജി ദൃശ്യങ്ങള്‍ കണ്ടു എന്ന് പറഞ്ഞ് നടന്നിട്ട് കാര്യമില്ല. ദൃശ്യങ്ങള്‍ കാണണോ എന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പല തവണ തന്നോട് ചോദിച്ചിരുന്നു. എനിയ്ക്ക് കാണേണ്ട എന്നാണ് താന്‍ പറഞ്ഞത്. ഇലക്ട്രോണിക് ഡിവൈസുകള്‍ ഓപ്പറേറ്റ് ചെയ്തത് പ്രോസിക്യൂഷനും ഫോറന്‍സിക് ലാബ് അധികൃതരും മാത്രമാണെന്നും വിചാരണക്കോടതി വ്യക്തമാക്കി.

പ്രതാപ് പോത്തന്‍ ഇനി ഓര്‍മകളില്‍; സംസ്‌കാരം രാവിലെ 10 മണിക്ക് ചെന്നൈയില്‍

നടനും സംവിധായകനുമായ പ്രതാപ് പോത്തന്(Prathap Pothan) വിട. സംസ്‌കാരം രാവിലെ 10 മണിക്ക് ചെന്നൈ(Chennai) ന്യൂ ആവഡിയില്‍ നടക്കും. ഏറെ നടുക്കത്തോടെയാണ് പ്രതാപ് പോത്തന്റെ വിയോഗ വാര്‍ത്ത മലയാളികള്‍ കേട്ടറിഞ്ഞത്. നടനും, സംവിധായകനും, രചയിതാവും, നിര്‍മാതാവുമെല്ലാമായി മലയാള സിനിമയിലെ ബഹുമുഖ പ്രതിഭയായി തിളങ്ങി നിന്നയാളാണ് പ്രതാപ് പോത്തന്‍.

1952ല്‍ തിരുവനന്തപുരത്താണ് പ്രതാപ് പോത്തന്റെ ജനനം. ഹരിപോത്തന്‍ മൂത്ത സഹോദരന്‍ ആണ്. ഊട്ടിയിലെ ലോറന്‍സ് സ്‌കൂളിലായിരുന്നു പഠനം. പിന്നീട് മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ബി.എ. സാമ്പത്തിക ശാസ്ത്ര ബിരുദം നേടി. മദ്രാസ് പ്ലയേഴ്സിലെ അഭിനേതാവായിരുന്ന പ്രതാപിന്റെ അഭിനയമികവ് കണ്ട ഭരതന്‍ തന്റെ ആരവം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു.

പിന്നീട് തകര, ചാമരം, ലോറി എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. നെഞ്ചെത്തെ കിള്ളാതെ, പന്നീര്‍ പുഷ്പങ്ങള്‍, വരുമയിന്‍ നിറം ശിവപ്പു എന്നീ ചിത്രങ്ങളിലെ അഭിനയം തമിഴിലും പ്രതാപിനെ പ്രശസ്തനാക്കി. കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത വരുമയിന്‍ നിറം ശിവപ്പു എന്ന ചിത്രത്തിലെ പ്രതാപിന്റെ അഭിനയമാണ് ഇവയില്‍ അവിസ്മരണീയമായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News