Thrissur: തൃശൂര്‍ മേയറെ അക്രമക്കാന്‍ ശ്രമിച്ച സംഭവം; കോര്‍പറേഷനിലെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

തൃശൂര്‍(Thrissur) മേയര്‍ എം.കെ വര്‍ഗീസിനെ(M K Varghese) അക്രമിക്കാന്‍ ശ്രമിച്ചതിന് യു.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്(Case) രജിസ്റ്റര്‍ ചെയ്തു. തൃശൂര്‍ ഈസ്റ്റ് പോലീസ് സ്‌റേഷനിലാണ് കോര്‍പ്പറേഷനിലെ പ്രതിപക്ഷ നേതാവ് രാജന്‍ പല്ലന്‍, ജോണ്‍ ഡാനിയല്‍ എന്നിവര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. തൃശൂര കോര്‍പ്പറേഷന്‍ സെക്രട്ടറി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

മാസ്റ്റര്‍ പ്ലാനെ ചൊല്ലിയാണ് തൃശൂര്‍ കോര്‍പറേഷനില്‍ കഴിഞ്ഞ ദിവസം പ്രശ്‌നമുണ്ടായത്. മാസ്റ്റര്‍ പ്ലാനില്‍ ഭേദഗതി വരുത്താനുള്ള അധികാരം കൗണ്‍സിലിനില്ലെന്ന് മേയര്‍ അറിയിച്ചു. എന്നാല്‍ കോര്‍പറേഷനില്‍ നിന്ന് പോകാനിറങ്ങുമ്പോള്‍ യു.ഡി.എഫ് കൗണ്‍സിലര്‍ വാഹനത്തിന്റെ മുന്നിലേക്ക് ചാടി വീഴുകയും അക്രമിക്കുകയുമായിരുന്നു. പ്രതിപക്ഷ നേതാവ് രാജന്‍ പല്ലന്‍, ജോണ്‍ ഡാനിയല്‍ എന്നിവരാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്.

ഇതിന്റെ അടിസ്ഥാനത്തില്‍ മേയറുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്നാരോപിച്ച് തൃശൂര്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയാണ് ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അക്രമത്തിന് നേതൃത്വം നല്‍കിയ രജന്‍ പല്ലനെതിരെയും, ജോണ്‍ ഡാനിയലിനെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here