Joe Biden: സമാധാനത്തിന് സമയമായിട്ടില്ലെന്ന് പലസ്തീൻ ജനതയോട് ജോ ബൈഡൻ

സമാധാനത്തിന് സമയമായിട്ടില്ലെന്ന്  പലസ്തീൻ ജനതയോട് അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ .വെസ്റ്റ് ബാങ്ക് സന്ദര്‍ശത്തിനിടെയായിരുന്നു ബൈഡന്റെ വിചിത്ര പ്രഖ്യാപനം . അധിനിവേശത്തില്‍ നട്ടം തിരിഞ്ഞ പലസ്തീന്‍  ജനത വലിയ പ്രതീക്ഷകളായിരുന്നു സന്ദര്‍ശനത്തില്‍ അര്‍പ്പിച്ചിരുന്നത് .

അതേസമയം,  വിവാദ പരാമര്‍ശത്തില്‍ ബൈഡനെതിരെ പരസ്യമായി പ്രതിഷേധിച്ച് പല സ്തീൻ ജനത. അധിനിവേശത്തിനും കടന്നാക്രമണത്തിനും മുന്നില്‍ അടിപടറിയ പലസ്തീന്‍ ജനതക്ക് മുന്നില്‍  പരിഹാസ്യപ്ത്രമാകാനിയിരുന്നു ജോ ബൈഡന്റെ വെസ്‌റ്റ്‌ ബാങ്ക് സന്ദര്‍ശനം. അടിക്കടി ഉണ്ടാകുന്ന  ഇസ്രഈല്‍ ആക്രമണത്തില്‍ പൊറുതിമുട്ടിയ ജനം വലിയ പ്രതീക്ഷകളായിരുന്നു ജോ ബൈഡനില്‍  അര്‍പ്പിച്ചത് .

പാലസ്തിനില്‍ സമാധാനം പുനസ്ഥാപിക്കാന്‍ യുഎസ് ശ്രമിക്കും എന്നാല്‍ അതിനിപ്പോള്‍ സമയമായിട്ടില്ല എന്നായിരുന്നു ബൈഡന്റെ വിചിത്ര പ്രഖ്യാപനം .  സമാധാനം നിലനിര്‍ത്താന്‍ വേണ്ടനടപടികള്‍ സ്വീകരിക്കും, ഇരുരാഷ്ട്ര വാദം അംഗീകരിക്കുന്നു തുടങ്ങിയ വാചക കസര്‍ത്ത് നടത്താനും ബൈഡന്‍ മറന്നില്ല . പലസ്തീൻ അതോറിറ്റി പ്രസിഡന്റ്‌ മഹമൂദ്‌ അബ്ബാസുമായുള്ള ചർച്ചയ്ക്കുശേഷം സംയുക്ത വാർത്താസമ്മേളനത്തിലാണ് ബൈഡന്‍ പലസ്തീന്‍ വിഷയത്തില്‍ അമേരിക്കയുടെ ഇസ്രയേല്‍ പക്ഷപാതിത്വം വ്യക്തമാക്കുന്ന പ്രഖ്യാപനം നടത്തിയത് .

മാത്രമല്ല , മേഖലയിൽ ജൂതകുടിയേറ്റം വ്യാപിപ്പിക്കുന്നതടക്കമുള്ള വിഷയങ്ങളിൽ അദ്ദേഹം മൗനം പാലിച്ചു. മുൻ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ അടച്ചുപൂട്ടിയ കിഴക്കൻ ജറുസലേമിലെ യുഎസ്‌ കോൺസുലേറ്റ്‌ പുനരാരംഭിക്കുമെന്ന മുൻ പ്രഖ്യാപനവും ബൈഡൻ പരാമർശിച്ചില്ല.

മേയിൽ വെസ്‌റ്റ്‌ ബാങ്കിൽ ഇസ്രയേൽ സൈന്യം കൊലപ്പെടുത്തിയ പലസ്തീൻ അമേരിക്കൻ മാധ്യമപ്രവർത്തക ഷിറീൻ അബു അക്‌ലേക്ക്‌ നീതി ലഭ്യമാക്കുന്ന കാര്യത്തിലും ബൈഡന്‍ നിശബ്ദനായിരുന്നു.ബൈഡന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ഫലസ്തീനായി  പുതിയ സാമ്പത്തിക സഹായ പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും അതൊന്നും ഫലസ്തീന്‍ ജനതക്കു മുന്നില്‍ വിലപ്പൊയില്ലെന്ന് വേണം മനസ്സിലാക്കാന്‍ .  അതേ സമയം ബൈഡന്റെ പരാമർശങ്ങൾക്കെതിരെ പലസ്തീൻ ജനത പരസ്യമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here