ജനപ്രിയ മെസേജിങ് സേവനമായ വാട്‌സാപ് പുതിയ ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളുമാണ് ഓരോ പതിപ്പിലും പരീക്ഷിക്കുന്നത്. വരാനിരിക്കുന്ന പതിപ്പുകളിലും നിരവധി ഫീച്ചറുകള്‍ പ്രതീക്ഷിക്കാം. ഉപയോക്താക്കള്‍ക്ക് അവര്‍ അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ കൂടുതല്‍ സമയം ലഭിച്ചേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.
വാബീറ്റാഇന്‍ഫോ റിപ്പോര്‍ട്ട് അനുസരിച്ച് വാട്‌സാപ്പിലെ ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ ഫീച്ചറിന്റെ സമയ പരിധി നീട്ടുമെന്നാണ്. നിലവില്‍ ഉപയോക്താക്കള്‍ക്ക് അയച്ച സന്ദേശങ്ങള്‍ ഒരു മണിക്കൂര്‍, എട്ട് മിനിറ്റ്, 16 സെക്കന്‍ഡ് സമയത്തിനുള്ളില്‍ ഇല്ലാതാക്കാന്‍ അനുവദിക്കുന്നുണ്ട്. ഈ സമയപരിധി 48 മണിക്കൂര്‍ ആയി ഉയര്‍ത്താനാണ് നീക്കം നടക്കുന്നത്. സന്ദേശം നീക്കിയാല്‍ ചാറ്റ് ബോക്‌സില്‍ ‘ഈ സന്ദേശം ഇല്ലാതാക്കി’ എന്ന സന്ദേശവും കാണിക്കും.
ആപ്പിന്റെ ഐഒഎസ് പതിപ്പിലെ ചില ബീറ്റാ ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ തന്നെ ഈ ഫീച്ചര്‍ ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബീറ്റാ ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയച്ച് 2 ദിവസം, 12 മണിക്കൂറിനുള്ളില്‍ ഇല്ലാതാക്കാന്‍ കഴിഞ്ഞതായി വാട്‌സ്പ് ഫീച്ചര്‍ ട്രാക്കര്‍ വെളിപ്പെടുത്തുന്നു. വരാനിരിക്കുന്ന ഫീച്ചറിന്റെ ഒരു സ്‌ക്രീന്‍ഷോട്ടും വാബീറ്റാഇന്‍ഫോ ഷെയര്‍ ചെയ്തിട്ടുണ്ട്. ഇത് കൂടുതല്‍ ഉപയോക്താക്കള്‍ക്ക് വൈകാതെ തന്നെ ലഭിക്കുമെന്നാണ് കരുതുന്നത്.
ഗ്രൂപ്പില്‍ നിന്നുള്ള സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ഗ്രൂപ്പ് അഡ്മിന്‍മാരെ അനുവദിക്കുന്നതിനുള്ള ഫീച്ചറും വാട്‌സാപ് പരീക്ഷിക്കുന്നുണ്ട്. ഗ്രൂപ്പിലെ അംഗങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന എന്തെങ്കിലും പോസ്റ്റ് ചെയ്താല്‍ അവരുടെ മെസേജും അക്കൗണ്ടും നീക്കംചെയ്യാന്‍ അഡ്മിന് കഴിയും. ഈ ഫീച്ചറും വൈകാതെ എല്ലാവര്‍ക്കും ലഭ്യമായേക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.