Monkeypox: മങ്കി പോക്‌സ്; ജാഗ്രത പുലര്‍ത്തണമെന്ന് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്

കേരളത്തില്‍ കുരങ്ങ് പനി(Monkeypox) സ്ഥിരീകരിച്ചതോടെ ജാഗ്രത പുലര്‍ത്തണമെന്ന് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്(All India Institute of Medical Science) അധികൃതര്‍. മങ്കി പോക്‌സിന് രോഗവ്യാപന സാധ്യത കുറവാണെന്ന് ആരോഗ്യവിദഗ്ദ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, മങ്കി പോക്‌സ് കുട്ടികളെ ഗുരുതരമായി ബാധിക്കാമെന്നും, ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യ വിദഗ്ദ്ധര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇന്ത്യയിലാദ്യമായി കേരളത്തില്‍ മങ്കി പോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കടുത്ത ജാഗ്രത നിര്‍ദേശമാണ് കേന്ദ്ര സര്‍ക്കാര്‍ മുമ്പോട്ട് വെച്ചത്. ഡോക്ടര്‍മാരേയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരെയും കുരങ്ങ് വസൂരിയുടെ ലക്ഷണങ്ങളെ കുറിച്ചു അവബോധമുണ്ടാക്കാനും രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍ കര്‍ശന പരിശോധന നടത്താനും കേന്ദ്രം നിര്‍ദേശിച്ചു. എന്നാല്‍ മങ്കി പോക്‌സിന് രോഗവ്യാപന സാധ്യത കുറവാണെന്നാണ് വിദഗ്ധര്‍ അവകാശപ്പെടുന്നത്. രോഗവ്യാപന സാധ്യത കുറവാണെങ്കിലും കുരങ്ങ് പനി കുട്ടികളില്‍ മരണത്തിനിടയാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കേരളത്തില്‍ രോഗം സ്ഥിരീകരിച്ചതോടെ ജാഗ്രത പുലര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അധികൃതരും രംഗത്തെത്തി. തെക്ക് കിഴക്കന്‍ ഏഷ്യയില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഓരോ രാജ്യങ്ങളോടും രോഗം ഉടനടി നിര്‍ണയിക്കുന്നതിനും രോഗവ്യാപനം തടയുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കി. കേരളത്തില്‍ രോഗം സ്ഥിരീകരിച്ചതോടെ രാജ്യാന്തര യാത്രികര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയവും രംഗത്ത് എത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here