Monkey Pox: വാനരവസൂരി സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര മെഡിക്കല്‍ സംഘം കേരളത്തില്‍

വാനരവസൂരി സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര മെഡിക്കല്‍ സംഘം കേരളത്തില്‍. കേന്ദ്രസംഘം ആരോഗ്യവകുപ്പ് ഡയറക്ടറുമായും ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. രോഗം സ്ഥിരീകരിച്ച കൊല്ലത്തും  സന്ദര്‍ശനം നടത്തും കേന്ദ്രസംഘം പറഞ്ഞു .

നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. സാങ്കേത് കുല്‍ക്കര്‍ണി അടക്കം നാലംഗ സംഘമാണ് തിരുവനന്തപുരത്ത് എത്തിയത്.  ആരോഗ്യമന്ത്രാലയത്തിന്റെ ഉപദേശകനും മലയാളിയായ ഡോ.പി.രവീന്ദ്രനും സംഘത്തില്‍ ഉണ്ട്. ഡി എച്ച് എസിലെ ഉദ്യോഗസ്ഥരുമായും ആരോഗ്യമന്ത്രിയുടെ ഓഫിസുമായും ഇവര്‍ ചര്‍ച്ച നടത്തി.

രോഗി ചികിത്സയില്‍ ഉള്ള തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോകര്‍മരുമായും രോഗിയുടെ ആരോഗ്യനിലയും വിലയിരുത്തും.  രോഗവ്യാപനം തടയുന്നതിനുള്ള മുന്‍കരുതലുകളാണ് പ്രധാനമായും സംഘം ചര്‍ച്ച ചെയ്തത്.   പ്രാഥമിക സമ്പര്‍ക്കത്തില്‍ ഉള്ളവരുടെ നിരീക്ഷണം, സാമ്പിള്‍ ശേഖരണം എന്നീ കാര്യങ്ങളും സംഘം വിലയിരുത്തി.

അതേസമയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ സ്ഥിതി സുരക്ഷിതമാണ്. രോഗിയുടെ സഹോദരന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ രോഗിയെ കൊല്ലത്ത് നിന്ന് തിരുവനന്തപുരത്ത് എത്തിച്ച ഡ്രൈവറെ കണ്ടെത്തി.

ഇതോടെ രോഗിയുമായി പ്രാഥമിക സമ്പര്‍ക്കമുള്ള എല്ലാവരും നിരീക്ഷണത്തിലാണ്. രോഗി സഞ്ചരിച്ചിരുന്ന ഓട്ടോ ഡ്രൈവര്‍മാരെയും ഇന്നലെ വൈകിട്ട്   കണ്ടെത്തിയിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News