Exam : CUET പരീക്ഷ എഴുതാൻ സാധിക്കാഞ്ഞവർക്ക് ഇനി അവസരം ലഭിക്കില്ലെന്ന് അധികൃതർ

കേന്ദ്ര സർവകലാശാല ബിരുദ  പ്രവേശന പരീക്ഷയായ CUET പരീക്ഷ എഴുതാൻ സാധിക്കാഞ്ഞവർക്ക് ഇനി അവസരം ലഭിക്കില്ലെന്ന് അധികൃതർ. ദില്ലിയിൽ  പരീക്ഷ സെന്ററുകൾ അവസാന നിമിഷം മാറിയതിനാൽ നിരവധി വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ സാധിക്കാത്ത സാഹചര്യം ഉണ്ടായിരുന്നു.

എന്നാൽ ഈ വിദ്യാർഥികൾക്ക് ഇനി അവസരം ലഭിക്കില്ലെന്നാണ് അധികൃതരുടെ വിശദീകരണം. ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയായ CUET നടത്തിപ്പിലെ വ്യക്തതയില്ലായ്മ കാരണം നിരവധി വിദ്യാർഥികൾക്കാണ് കഴിഞ്ഞ ദിവസം നടന്ന പരീക്ഷ എഴുതാൻ സാധിക്കാഞ്ഞത്.

പ്രവേശന പരീക്ഷ നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ ദില്ലി യിലെ പരീക്ഷ സെന്റർ മാറ്റിയത് വിദ്യാർഥികളെയും രക്ഷിതാക്കളേയും പ്രതിസന്ധിയിലാക്കി. ആദ്യം നിശ്ചയിച്ച പരീക്ഷ സെന്ററിൽ നിന്നും 30 കിലോമീറ്റർ മാറിയാണ് പുതിയ സെന്റർ നിശ്ചയിച്ചത്..

പരീക്ഷ കേന്ദ്രത്തിന്റെ മാറ്റം അർദ്ധരാത്രി മെയിൽ ആയാണ് ലഭിച്ചത്.. ഇത് ശ്രദ്ധിക്കാതെ പഴയ സെന്ററിൽ പരീക്ഷ എഴുതാൻ എത്തിയ നിരവധി വിദ്യാർഥികൾക്കാണ് പ്രവേശന പരീക്ഷ എഴുതാൻ സാധിക്കാഞ്ഞത്.

എന്നാൽ പ്രവേശന പരീക്ഷ കൃത്യ സമയത്ത് എഴുതാൻ സാധിക്കാത്തവർക്ക് വീണ്ടും അവസരം നൽകില്ലെന്ന നിലപാടിൽ ആണ് അധികൃതർ.. കഴിഞ്ഞ ദിവസം പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് വീണ്ടും അവസരം നൽകുന്നതിനെ പറ്റി ആലോചിക്കുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടിട്ടുണ്ട്.

അധികൃതരുടെ അനാസ്ഥ കാരണം പരീക്ഷ എഴുതാൻ സാധിക്കാഞ്ഞ നിരവധി വിദ്യാർഥികളാണ് ഇതോടെ പ്രതിസന്ധിയിലായത്. രാജ്യത്തെ മിക്ക കേന്ദ്ര സർവകലാശാലകളിലേക്കും ഒറ്റ എൻട്രൻസ് ആയതോടെ, പരീക്ഷ എഴുതാൻ സാധിക്കാത്ത വിദ്യാർഥികൾക്ക് ഒരു കേന്ദ്ര സർവകലാശാലയിലേക്കും പ്രവേശനം ലഭിക്കില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here