Heavy Rain : പാലക്കാട് കനത്ത മഴ; രണ്ടു ദിവസത്തിനിടെ അമ്പതോളം വീടുകള്‍ തകര്‍ന്നു

പാലക്കാട് കനത്ത മഴ തുടരുന്നു. രണ്ടു ദിവസത്തിനിടെ അമ്പതോളം വീടുകള്‍ തകര്‍ന്നു. വൈദ്യൂതി തൂണുകള്‍ ഒടിഞ്ഞും ലൈനുകള്‍ പൊട്ടിയും കെഎസ്ഇബിയ്ക്ക് 2.07 കോടിരൂപയുടെ നഷ്ടമാണുണ്ടായത്. മഴ തുടരുന്നതിനാല്‍ ശിരുവാണി, ഭവാനി, ഭാരതപ്പുഴ എന്നിവയുടെ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.

കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വീണാണ് അപകടങ്ങളേറെയും. അമ്പതോളം വീടുകളാണ് ഭാഗികമായും ചിലത് പൂര്‍ണമായും തകര്‍ന്നത്. പലയിടുത്തും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. അട്ടപ്പാടിയില്‍ ചിണ്ടക്കി, ആനവായ്, തടിക്കുണ്ട് ഊരുകളിലേക്കുള്ള പാത പുനസ്ഥാപിയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

കാഞ്ഞിരപ്പുഴ അണക്കെട്ടിലെ മൂന്ന് സ്പില്‍വേകള്‍ 60 സെന്‍രി മീറ്റര്‍ ഉയര്‍ത്തി. ശിരുവാണി റിവര്‍ സ്ലൂയില്‍ ഒരു മീറ്ററും ഉയര്‍ത്തി. മംഗലം ഡാമിന്റെ ആറു ഷട്ടറുകളും തുറക്കും. മലമ്പുഴ അണക്കെട്ടും പരമാവധി സംഭരണ ശേഷിയിലേക്ക് ഉയരുകയാണ്. പോത്തുണ്ടി, മീങ്കര, ചുള്ളിയാര്‍, വാളയാര്‍ ഡാമുകളിലും മൂലത്തറ റെഗുലേറ്ററിലും ജലനിരപ്പ് ഉയര്‍ന്നു.

വൃഷ്ടി പ്രദേശങ്ങളില്‍ കനത്തമഴ തുടരുകയാണ്. കഴിഞ്ഞ 24 മണിയ്ക്കൂറില്‍ ജില്ലയില്‍ കൂടുതല്‍ മഴ ലഭിച്ചത് പാലക്കാട് നഗരത്തിലാണ്. ശരാശരി 73.61 മില്ലിമീറ്റര്‍ മഴ. ഈ സീസണില്‍ ഒരു ദിവസം കിട്ടിയ കൂടുതല്‍ മഴയാണിത്. പുഴയോര പപ്രദേശങ്ങളിലും മലയോര മേഖലകളിലും ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News