ഫഹദ്, നിങ്ങള്‍ എപ്പോഴും ആശ്ചര്യപ്പെടുത്തുകയാണല്ലോ; ഫഹദിനെ കുറിച്ച് സൂര്യ പറയുന്നു

സംവിധായകന്‍ ഫാസിലിന്റെ നിര്‍മാണത്തില്‍ ഫഹദ് ഫാസില്‍ നായകനാകുന്ന മലയന്‍കുഞ്ഞിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദവസമാണ് പുറത്ത് വന്നത്. സര്‍വൈവല്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പങ്കുവെച്ച് ആശംസകള്‍ അറിയിച്ചിരിക്കുകയാണ് തമിഴ് സൂപ്പര്‍ താരം സൂര്യ.

ഫാസില്‍ സാറിനോട് എപ്പോഴും ബഹുമാനവും സ്നേഹവുമാണെന്നും, ഫഹദ് എന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്നു എന്നുമാണ് സൂര്യ ട്വീറ്റ് ചെയ്തത്. ‘ഫാസില്‍ സാറിനോട് സ്നേഹവും ആദരവും. ഫഹദ്, നിങ്ങള്‍ എപ്പോഴും പുതിയ കഥകള്‍ കൊണ്ട് എന്നെ ആശ്ചര്യപ്പെടുത്തുകയാണ്. തികച്ചും വ്യത്യസ്തത തീര്‍ക്കുന്ന ദൃശ്യങ്ങള്‍ കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു’; സൂര്യ ട്വീറ്റില്‍ പറയുന്നു.

സൂര്യയും ഫഹദും അഭിനയിച്ച ലോകേഷ് കനകരാജ് ചിത്രം വിക്രം വന്‍ വിജയമായിരുന്നു. നേരത്തെ കമല്‍ഹാസനും മലയന്‍ കുഞ്ഞിന് ആശംസകളുമായി എത്തിയിരുന്നു.

‘ഫാസിലിന്റെ കുഞ്ഞ് എന്റേയുമാണ്’ എന്നായിരുന്നു കമല്‍ഹാസന്റെ ട്വീറ്റ്. അതേസമയം ടേക്ക് ഓഫ്, സി യു സൂണ്‍, മാലിക് എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ മഹേഷ് നാരായണനാണ് മലയന്‍കുഞ്ഞിന്റെ രചനയും ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത്. ജൂലൈ 22ന് സെഞ്ച്വറി ഫിലിംസ് മലയന്‍കുഞ്ഞ് തിയേറ്ററുകളിലെത്തിക്കും.

ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജയ കുറുപ്പ്, ദീപക് പറമ്പോല്‍, അര്‍ജുന്‍ അശോകന്‍, ജോണി ആന്റണി, ഇര്‍ഷാദ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here