Covid Vaccine : രാജ്യത്തെ കൊവിഡ് വാക്സിൻ വിതരണം 200 കോടിയിലേക്ക്

രാജ്യത്തെ കൊവിഡ് വാക്സിൻ വിതരണം 200 കോടിയിലേക്ക്. 17 മാസംകൊണ്ടാണ് നിർണായക നേട്ടം. അതേസമയം കൊവിഡ് കേസുകൾ ഇന്നും ഇരുപതിനായിരത്തിന് മുകളിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,044 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

 28.15 ലക്ഷം ഡോസുകൾ കൂടി വിതരണം ചെയ്താൽ രാജ്യത്തെ കൊവിഡ് വാക്സിൻ വിതരണം 200 കോടിയെന്ന നാഴികക്കല്ലിൽ എത്തും. 200 കോടിക്കായുള്ള കൗണ്ട്ഡൗണും ആരംഭിച്ചു. കോവാക്സീന്‍, കോവിഷീല്‍ഡ്, സ്പുട്നിക്, കോവോവാക്സ്,കോര്‍ബെവാക്സ്, സൈക്കോവ് ഡി എന്നീ വാക്സിനുകളാണ് മുതിർന്നവർക്കും കുട്ടികൾക്കുമായി രാജ്യത്ത് വിതരണം ചെയ്യുന്നത്.

കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ബൂസ്റ്റർ ഡോസുകൾ സൗജന്യമായി നൽകാനും കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു.  എന്നാൽ രാജ്യത്തെ കൊവിഡ് കേസുകൾ തുടർച്ചയായ മൂന്നാംദിവസവും ഇരുപതിനായിരത്തിന് മുകളിലാണ്.

24 മണിക്കൂറിനിടെ 20,044 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 56 പേർ  മരിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.80 ശതമാനമായി. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിനു മുകളിലാണ്. പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതൽ കോവിസ് കേസുകൾ.

3000 ത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 5 ദിവസമായി 20 ശതമാനത്തിന് മുകളിലാണ് സംസ്ഥാനത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. കേരളം, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും 2000 ത്തിന് മുകളിലാണ് കോവിഡ് കേസുകൾ

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News