സുസ്മിത സെന്നും വ്യവസായി ലളിത് മോദിയും ഡേറ്റിങ്ങില്‍; പ്രതികരണവുമായി മുന്‍ കാമുകന്‍

സുസ്മിത സെന്നും വ്യവസായി ലളിത് മോദിയും ഡേറ്റിങ്ങിലാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ലളിത് മോദി തന്നെയാണ് ഇക്കാര്യം പരസ്യപ്പെടുത്തിയത്. പിന്നീട് സുസ്മിതയും ഇത് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ സ്ഥിരീകരിച്ചിരുന്നു.

‘താനിപ്പോള്‍ സന്തോഷമുള്ള ഇടത്താണ്!. വിവാഹാതയായിട്ടില്ല, മോതിരവുമില്ല. വ്യവസ്ഥകളില്ലാത്ത പ്രണയത്താല്‍ ചുറ്റപ്പെട്ടിരിക്കുന്നു’ എന്നാണ് സുസ്മിത കുറിച്ചത്. ഇതില്‍ ഇപ്പോള്‍ സുസ്മിതയുടെ മുന്‍ കാമുകന്‍ റോഹ്മാന്‍ ഷാ പ്രതികരിച്ചിരിക്കുകയാണ്. ‘അവര്‍ സന്തോഷമായിട്ടിരിക്കട്ടെ. പ്രണയം സുന്ദരമാണ്. അവളൊരാളെ തിരഞ്ഞെടുത്തിട്ടുണ്ടെങ്കില്‍ അദ്ദേഹം അത്രമാത്രം യോഗ്യനാണ്’. റോഹ്മാന്‍ ഒരു മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു

സുസ്മിത സെന്നും റോഹ്മാന്‍ ഷാളും 2018 ല്‍ ഡേറ്റിങ് തുടങ്ങിയവരാണ്. കഴിഞ്ഞ വര്‍ഷം ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ അവര്‍ വേര്‍പിരിയല്‍ പ്രഖ്യാപിച്ചു. ‘ഞങ്ങള്‍ സുഹൃത്തുക്കളായാണ് തുടങ്ങിയത്, ഞങ്ങള്‍ സുഹൃത്തുക്കളായി തുടരുന്നു. ബന്ധം അവസാനിച്ചിരിക്കുന്നു. പ്രണയം നിലനില്‍ക്കുന്നു. കൂടുതല്‍ അഭ്യൂഹങ്ങള്‍ വേണ്ട എന്നാണ് അന്ന് സുസ്മിത കുറിച്ചത്’.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News