‘ഫാസിലിന്റെ കുഞ്ഞ് എന്റെയുമാണ്’; ആശംസകളുമായി കമല്‍ഹാസന്‍

സംവിധായകന്‍ ഫാസിലിന്റെ നിര്‍മാണത്തില്‍ ഫഹദ് ഫാസില്‍ നായകനാകുന്ന മലയന്‍കുഞ്ഞിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദവസമാണ് പുറത്ത് വന്നത്. സര്‍വൈവല്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പങ്കുവെച്ച് ആശംസകള്‍ അറിയിച്ചിരിക്കുകയാണ് തമിഴ് സൂപ്പര്‍ താരം സൂര്യ.

പ്രകൃതി ദുരന്തത്തിന്റെ ആഴവും ഭീകരതയും പങ്കുവയ്ക്കുന്ന സമാനതകളില്ലാത്ത ദൃശ്യാനുഭവമായിരുന്നു ട്രെയ്ലര്‍ സമ്മാനിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്ലര്‍ പങ്കുവെച്ചുകൊണ്ട് ആശംസകള്‍ അറിയിച്ചിരിക്കുകയാണ് കമല്‍ഹാസന്‍.

‘ഫാസിലിന്റെ കുഞ്ഞ് എന്റെയുമാണ്’ എന്ന വാചകത്തോടെയാണ് കമല്‍ഹാസന്‍ ആശംസ കുറിപ്പ് തുടങ്ങുന്നത്. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ഇരുവരും വിക്രത്തില്‍ ഒന്നിച്ചിരുന്നു. ‘എന്റെ എല്ലാ എജന്റുകളും വിജയിക്കണം, തോല്‍വിയൊരു തെരഞ്ഞെടുപ്പല്ല’ എന്നും ആശംസകള്‍ അറിയിച്ചുകൊണ്ട് കമല്‍ ട്വീറ്റ് ചെയ്തു. എന്തായാലും കമല്‍ഹാസന്റെ ട്വീറ്റ് ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ജൂലൈ 22ന് സെഞ്ച്വറി ഫിലിംസ് മലയന്‍കുഞ്ഞ് തിയേറ്ററുകളിലെത്തിക്കും. ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജയ കുറുപ്പ്, ദീപക് പറമ്പോല്‍, അര്‍ജുന്‍ അശോകന്‍, ജോണി ആന്റണി, ഇര്‍ഷാദ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News