മലയാള സിനിമയുടെ തിരശ്ശീലയില്‍ ‘മലര്‍വാടിക്കൂട്ടം’ വിരിഞ്ഞിട്ട് ഇന്നേക്ക് 12 വര്‍ഷം

മലയാള സിനിമാ ലോകത്തിന് കഴിവുറ്റ ഒരു പിടി പുതുമുഖങ്ങളെ നല്‍കിയ സിനിമയായിരുന്നു മലര്‍വാടി ആര്‍ട്‌സ് ക്ലബ്. ചിത്രം തിരശീലയില്‍ ഹിറ്റായപ്പോള്‍ ആക്കൂട്ടത്തില്‍ തെളിഞ്ഞത് അഞ്ച് ചെറുപ്പക്കാരുടെ ജീവിതം കൂടിയാണ്.

നിവിന്‍ പോളി, അജു വര്‍ഗീസ് തുടങ്ങിയ താരങ്ങള്‍ മലയാള സിനിമയിലേക്ക് എത്തിയിട്ട് 12 വര്‍ഷം തികയുകയാണ്. മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ് എന്ന ഇവരുടെ അരങ്ങേറ്റ ചിത്രത്തിന് വേണ്ടി വിനീത് ശ്രീനിവാസനാണ് സംവിധായക കുപ്പായം അണിഞ്ഞത്. ഇന്നിതാ സിനിമയുടെ 12-ാം വര്‍ഷത്തില്‍സന്തോഷം പങ്കുവയ്ക്കുകയാണ് നിവിനും അജുവും.

പ്രകാശന്‍ എന്ന തന്റെ കഥാപാത്രത്തിന്റെ പേര് സ്‌ക്രീനില്‍ തെളിഞ്ഞതിന്റെ ഫോട്ടോയാണ് നിവിന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. ‘എല്ലാ ഗുരുക്കന്മാര്‍ക്കും പ്രേക്ഷകര്‍ക്കും ദൈവത്തിനും നന്ദി..’, എന്നാണ് ചിത്രങ്ങള്‍ പങ്കവച്ച് അജു വര്‍ഗീസ് കുറിച്ചത്. സിനിമയിലെ ഒരു ഡയലോഗ് വീഡിയോയും അജു പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് താരങ്ങളുടെ പോസ്റ്റുകള്‍ക്ക് പിന്നാലെ ആശംസകളുമായി എത്തിയിരിക്കുന്നത്.

2010 ജൂലെ 16നായിരുന്നു മലര്‍വാടി ആര്‍ട്‌സ് ക്ലബ് റിലീസ് ചെയ്തത്. വിനീതിന്റെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു ഇത്. നിവിന്‍ പോളി, അജു വര്‍ഗീസ്, ഭഗത് മാനുവല്‍, ശരവണ്‍, ഹരികൃഷ്ണന്‍ തുടങ്ങിയവരായിരുന്നു താരങ്ങള്‍. നടന്‍ ദിലീപാണ് ചിത്രം നിര്‍മിച്ചത്. ശ്രീനിവാസനും, സലിം കുമാര്‍ ജഗതിയും ശ്രീനിവാസനും നെടുമുടിവേണുവുമൊക്കെ ആ ചെറുപ്പക്കാര്‍ക്ക് എല്ലാ പിന്തുണകളും നല്‍കി മുന്നിലും പിന്നിലുമായി നിന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News