Narendra Modi: ഇനി ഞങ്ങളേയും വിലക്കുമോ ? ശ്രുതി ശിവശങ്കര്‍ എഴുതുന്നു

പെട്ടന്ന് ഒരു ദിവസം നമ്മുടെ നാട്ടില്‍ ഒരു നിയമം വരികയാണ്. നിങ്ങള്‍ ഒന്നും മിണ്ടരുത്…. പുറത്തിറങ്ങരുരുത്… മറ്റുള്ളവരുമായി ആശയവിനിമയം നടത്തരുത്… അങ്ങനെ…അങ്ങനെ… അങ്ങനെ…. ഇത് കേള്‍ക്കുമ്പോള്‍ അല്ലെങ്കില്‍ ഓര്‍ക്കുമ്പോള്‍ നിങ്ങളില്‍ ഒരു പരിഹാസ ചിരി ഉയരും .. ഇങ്ങനെ ഒക്കെ സംഭവിക്കുമോ എന്ന രീതിയിലുള്ള ഒരു പരിഹാസ ചിരി. എന്നാല്‍ ആ ചിരി നമ്മളില്‍ നിന്നും മായാന്‍ ഇനി അധിക സമയം വേണ്ടി വരില്ല. പലര്‍ക്കും ഇതങ്ങോട്ട് കിട്ടിക്കാണില്ല അല്ലെ… പറഞ്ഞു തരാം, നല്ല വ്യക്തമായി കൃത്യമായി തന്നെ പറഞ്ഞു തരാം.

രണ്ട് ദിവസം മുന്നെ പാര്‍ലമെന്റില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കുകളുടെ ലിസ്റ്റുകള്‍ മ്മടെ മോദി സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. അഴിമതി, അഹങ്കാരി, നാട്യക്കാരന്‍, ചാണകം തുടങ്ങി കേന്ദ്രത്തിനെതിരെ നമ്മള്‍ പറയുന്ന എല്ലാ വാക്കുകളും മോദി സര്‍ക്കാര്‍ പാലര്‍ലമെന്റില്‍ വിലക്കിയിരുന്നു. എന്നാല്‍ അതോടെ തീരുമെന്ന് കരുതിയവര്‍ക്ക് ഒരു പൂ ചോദിച്ചപ്പോള്‍ ഒരു പൂക്കാലം കിട്ടിയ അനുഭവമായിരുന്നു പിന്നീട് അങ്ങോട്ട്.

ആദ്യ ദിവസം അറുപത്തിയഞ്ചോളം വാക്കുകള്‍ വിലക്കിയ കേന്ദ്രം അടുത്ത ദിവസം പാര്‍ലമെന്റില്‍ പ്രതിഷേധിക്കുന്നത് വിലക്കിയിരുന്നു. എന്നാല്‍ അതിലും തീര്‍ന്നില്ല കേട്ടോ… അതേ മോദി സര്‍ക്കാര്‍ ഇന്ന് പാര്‍ലമെന്റില്‍ പ്‌ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിക്കുന്നതും ലഘുലേഖകള്‍ വിതരണം ചെയ്യുന്നതും വിലക്കിയിരിക്കുകയാണ്. അമ്പരപ്പും ആശ്ചര്യവും ഞെട്ടലുമൊക്കെയായിരിക്കും ഇതൊക്കെ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് തോന്നുക.നമ്മുടെ വാ മൂടിക്കെട്ടാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതിന്റെ ആദ്യ ചവിട്ടുപടിയാണ് ഇപ്പോള്‍ പാര്‍ലമെന്റില്‍ നടന്നുകൊണ്ടിരിക്കുന്ന കലാപരിപാടികള്‍.

എന്നാല്‍ പലപ്പോഴും മോദിസര്‍ക്കാരിന് ഉത്തരമില്ലാത്ത കുറച്ച് ചോദ്യങ്ങളുണ്ട്.  നിങ്ങള്‍ എത്രപേരുടെ വായ മൂടിക്കെട്ടും ? എങ്ങനെയൊക്കെ ഞങ്ങളെ മൗനത്തിലാക്കാന്‍ നിങ്ങള്‍ക്ക് കഴിയും ? നിങ്ങള്‍ക്ക തോന്നുന്നുണ്ടോ ഈ വിലക്കിനെ പേടിച്ച് ഞങ്ങള്‍ നിങ്ങളുടെ പിടിപ്പുകേടിനെ ഭയന്ന് ജീവിക്കുമെന്ന്? ഇതിനൊന്നും ഉത്തരം തരാന്‍ കഴിയില്ലെന്ന് മാത്രമല്ല, ഇത്തരം ചോദ്യങ്ങള്‍ക്ക് മുന്നില്‍ നിങ്ങള്‍ ഒളിച്ചോടുകയും ചെയ്യും. കാരണം നിങ്ങള്‍ക്ക് മറുപടി പറയനാല്ല മറിച്ച് ചോദ്യങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ മാത്രമാണ് അറിയുക. നിങ്ങള്‍ തളര്‍ത്താനും അടിച്ചമര്‍ത്താനും ശ്രമിക്കുംതോറും ഞങ്ങള്‍ ഇന്ത്യന്‍ ജനത ഉയര്‍ത്തെഴുനേറ്റുകൊണ്ടിരിക്കുക തന്നെ ചെയ്യും.

തളര്‍ത്താന്‍ ശ്രമിക്കുമ്പോഴും കൂടുതല്‍ ശക്തിയോടെ നെഞ്ചുവിരിച്ച് നിങ്ങളുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ ഞങ്ങളിലെ ഒരാളെങ്കിലും ബാക്കിയുണ്ടാകും. കനലൊരു തരി മതിയെന്ന വാക്യം ഞങ്ങള്‍ നിങ്ങളിലേക്ക് ചുഴറ്റിയെറിഞ്ഞുകൊണ്ടിരിക്കുക തന്നെ ചെയ്യും. കേന്ദത്തിന്റെ പിടിപ്പുകേടുകള്‍ കണ്ടില്ലെന്ന് നിടിക്കണമെന്ന് നിങ്ങള്‍ പറയാതെ പറയുമ്പോള്‍ നിങ്ങള്‍ ഒരു പക്ഷേ ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്ന് പലപ്പോഴും മനപ്പൂര്‍വം മറന്നുപോവുകയാണ്. ഒന്നുകൂടി ഓര്‍മിപ്പിക്കട്ടെ, നിങ്ങള്‍ കണ്ണടച്ചുകാണിച്ചാല്‍ ഇരുട്ടാകുന്ന കുറച്ചുേപര്‍ ഒരുപക്ഷേ നിങ്ങളുെട ഇട്ടാവട്ടത്ത് നിങ്ങള്‍ക്ക് താഴെ ഓഷ്ചാനിച്ച് നില്‍ക്കുന്നുണ്ടാകും.

എന്നാല്‍ എങ്ങവും അങ്ങനെയാണ് എന്ന ധാരണ പാടെയങ്ങ് മാറ്റിക്കോളൂ.. തെറ്റ് തെറ്റാണെന്ന് ചൂണ്ടിക്കാട്ടാനും അത് ഉച്ഛത്തില്‍ വിളിച്ചുപറയാനും ഇപ്പോഴെന്നല്ല എപ്പോഴും ഞങ്ങള്‍ക്ക് ഒരു ഭയവുമുണ്ടാകില്ല. കാരണം ഞങ്ങള്‍ ജീവിക്കുന്നത് ഒരു  ജനാധിപത്യ രാജ്യത്താണ്. ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്ത്………

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News