Kozhikkod : സി പി ഐ എം പ്രവർത്തകനെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി മർദിച്ചു .

കോഴിക്കോട് പേരാമ്പ്രയിൽ സി പി ഐ എം പ്രവർത്തകനെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി മർദിച്ചു . കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. സി.പി.ഐ.എം പുറവൂർ ബ്രാഞ്ചംഗം മേലായി പറമ്പത്ത് മുഹമ്മദലിയെയാണ് തട്ടിക്കൊണ്ട് പോയി മർദ്ദിച്ചത്.

ബ്രാഞ്ച് യോഗം കഴിഞ്ഞ് രാത്രി വീട്ടിലെത്തിയ മുഹമ്മദലിയെ കാറിലെത്തിയ സംഘം ഭാര്യയുടെയും മക്കളുടെയും മുന്നിൽ വെച്ച് മർദ്ദിക്കുകയായിരുന്നു.പിന്നീട് ബലമായി കാറിൽ പിടിച്ചു കയറ്റി.വേളം പഞ്ചായത്തിലെ തീക്കുനിയിലേക്കായിരുന്നു മുഹമ്മദലിയെ കൊണ്ട് പോയത്. വീട്ടുകാരുടെ പരാതിയെ തുടർന്ന് അന്വേഷണം നടത്തിയ പൊലീസ് തെക്കേടത്ത് കടവ് പാലത്തിനടുത്ത് വെച്ച് സംഘത്തെ പിടികൂടി .

സംഭവത്തിൽ മൂന്ന്പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ചങ്ങരോത്ത് വട്ടിക്കുന്നത് ഷംസാദ്,പുതിയോട്ടിൽ അർഷാദ്,സഹോദരൻ അസ്ഹർ എന്നിവരാണ് പിടിയിലായത്.പ്രതികളെല്ലാം എസ്ഡിപിഐ പ്രവർത്തകരാണ്. ഇവർ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുഹമ്മദലിയുടെ മകൻ അയൽവീട്ടിലെ പെൺകുട്ടിയുമായി ഇഷ്ടത്തിലായിരുന്നു. വിവാഹത്തിന് പെൺകുട്ടിയുടെ വീട്ടുകാർ എതിർത്തതോടെ ഇരുവരും ഒളിച്ചോടി.ഇതിൻ്റെ പ്രതികാരമായാണ് മുഹമ്മദലിയെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News