CPIM : പാണ്ടനാട് പഞ്ചായത്തിൽ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ വിജയം

പാണ്ടനാട് പഞ്ചായത്തിൽ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ വിജയം. സിപിഐ എമ്മിലെ ജെയിൻ ജിനു ജേക്കബാണ്‌ പുതിയ പ്രസിഡന്റ്‌. ബിജെപിയിലെ ഷൈലജ രഘുറാമിനെ അഞ്ചിനെതിരെ ഏഴ് വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.

കോൺഗ്രസ് അംഗങ്ങൾ എൽഡിഎഫിനെ പിന്തുണച്ചു. നേതൃത്വത്തിനെതിരെ രൂക്ഷവിമർശം ഉന്നയിച്ച്‌ ബിജെപിയിലെ ആശ വി നായർ പ്രസിഡന്റ്‌ സ്ഥാനവും പഞ്ചായത്തംഗത്വവും ബിജെപിയുടെ പ്രാഥമിക അംഗത്വവും രാജിവച്ചിരുന്നു.

12 അംഗ ഭരണസമിതിയിൽ സിപിഐ എം – 5, ബിജെപി –- 5, കോൺഗ്രസ് -2 എന്നിങ്ങനെയാണ് കക്ഷിനില. ചെങ്ങന്നൂർ താലൂക്ക് സപ്ലൈ ഓഫീസർ സൂസൻ ചാക്കോ വരണാധികാരിയായിരുന്നു. ബിജെപിയുടെ വൈസ്‌പ്രസിഡന്റ്‌ ടി സി സുരേന്ദ്രൻനായർക്കെതിരെ സിപിഐ എം അവിശ്വാസപ്രമേയം പാസായിരുന്നു.

വൈസ്‌പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിട്ടുനിന്നെങ്കിലും നറുക്കെടുപ്പിലൂടെ സിപിഐ എമ്മിലെ മനോജ്കുമാർ തെരഞ്ഞെടുക്കപ്പെട്ടു. ബിജെപി ജില്ലാ പ്രസിഡന്റ്‌ എം വി ഗോപകുമാറിന്റെ സ്വന്തം പഞ്ചായത്തിൽ ഭരണം നഷ്‌ടമായത് ബിജെപി നേതൃത്വത്തിന് തിരിച്ചടിയായി.

ചെന്നിത്തല തൃപ്പെരുന്തുറയിലും അവിശ്വാസത്തിലൂടെ ബിജെപിയെ ഭരണത്തിൽനിന്ന്‌ പുറത്താക്കിയിരുന്നു. ജെയിൻ ജിനു ജേക്കബിന് സിപിഐ എം പാണ്ടനാട് ലോക്കൽ കമ്മിറ്റി സ്വീകരണം നൽകി. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ വത്സല മോഹൻ, ലോക്കൽ സെക്രട്ടറി ടി എ ബെന്നിക്കുട്ടി എന്നിവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News