Kozhikkod : കോഴിക്കോട് ജില്ലയിൽ കനത്ത മഴ ; മാവൂരിൽ വിവാഹ സൽക്കാരം നടക്കുന്ന കൺവെൻഷൻ സെൻ്ററിലേക്ക് പാർശ്വഭിത്തി ഇടിഞ്ഞ് വീണു

കോഴിക്കോട് ജില്ലയിൽ കനത്ത മഴ തുടരുന്നു. മാവൂരിൽ വിവാഹ സൽക്കാരം നടക്കുന്ന കൺവെൻഷൻ സെൻ്ററിലേക്ക് പാർശ്വഭിത്തി ഇടിഞ്ഞ് വീണു. ഗ്രാസിം ഫാക്ടറിയുടെ പാർശ്വഭിത്തിയാണ് ഇടിഞ്ഞു വീണത്.

കൺവഷണൻ സെൻ്ററിലെ അടുക്കളയിലേക്ക് കല്ലു മണ്ണും കുത്തി ഒലിച്ചെത്തി. ഭക്ഷണം വിളമ്പുന്ന ഹാളിലും വെള്ളം കയറി. ഭക്ഷണസാധനങ്ങൾ ഉൾപെടെ നശിച്ചു. മാവൂർ പുളിക്കണ്ടി സ്വദേശിയുടെ വിവാഹചടങ്ങിനിടെയാണ് സംഭവം. അതിനിടെ മാവൂരിൽ ദുരിതാശ്വാസ ക്യാമ്പും ആരംഭിച്ചിട്ടുണ്ട്. കച്ചേരിക്കുന്ന് അംഗൻവാടിയിലാണ് ക്യാമ്പ് ആരംഭിച്ചത്. ഒരു കുടുംബത്തെ ഇവിടേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here