ADVERTISEMENT
പതിനഞ്ച് വയസ്സുകാരിയുടെ ആറുമാസം പിന്നിട്ട ഗർഭസ്ഥ ശിശുവിനെ പുറത്തെടുക്കാൻ ഹൈക്കോടതി അനുമതി നൽകി. ആരോഗ്യനില പരിഗണിച്ച് ഗർഭചിദ്രം അനുവദിക്കണമെന്നാനാവശ്യപ്പെട്ടുള്ള ഹർജിയിലാണ് നിർണായക ഉത്തരവ് . പോക്സോ കേസിലെ അതിജീവിതയായ പെൺകുട്ടിക്ക് വേണ്ടി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.
ആറുമാസം പിന്നിട്ട ഗർഭസ്ഥ ശിശുവിനെ ഗർഭചിദ്രം നടത്താൻ അനുമതിയില്ലെന്നിരിക്കെയാണ്, 15 വയസ്സുകാരിക്ക് വേണ്ടി ജസ്റ്റിസ് വി ജി അരുൺ നിർണായക ഉത്തരവിറക്കിയത് . ആറുമാസം ഗർഭം പിന്നിട്ട പോക്സോ കേസ് ഇരക്കുവേണ്ടി സമർപ്പിച്ച ഹർജി പരിഗണിച്ച കോടതി ഗർഭസ്ഥ ശിശുവിനെ പുറത്തെടുക്കാൻ അനുമതി നൽകുകയായിരുന്നു. തീരുമാനം വൈകുന്നത് പെൺകുട്ടിയുടെ കഠിനവേദന വർദ്ധിപ്പിക്കുമെന്ന് കോടതി വിലയിരുത്തി.
ഗർഭസ്ഥ ശിശുവിനെ പുറത്തെടുക്കുന്നതിന് സർക്കാർ സംവിധാനം ഒരുക്കണം. അതിനായി മെഡിക്കൽ ബോർഡ് രൂപീകരിക്കണം. ആവശ്യമെങ്കിൽ പെൺകുട്ടിയുടെ അനുമതിയോടെ ശസ്ത്രക്രിയ നടത്തണം . പുറത്തെടുക്കുന്ന കുഞ്ഞിന് ജീവനുണ്ടെങ്കിൽ മികച്ച ചികിത്സ ഒരുക്കണം. കുഞ്ഞിനെ ഏറ്റെടുക്കാൻ പെൺകുട്ടി തയ്യാറാകുന്നില്ലെങ്കിൽ കുഞ്ഞിന് സർക്കാർ സംരക്ഷണം ഒരുക്കണമെന്നും ഉത്തരവിലുണ്ട്. കേസ് 10 ദിവസത്തിനുശേഷം വീണ്ടും പരിഗണിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.