Kochi Metro : മെട്രോയിൽ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം ആറ് കോടി കടന്നു

കൊച്ചി മെട്രോ . കഴിഞ്ഞ അഞ്ചുവർഷത്തിൽ കൊച്ചിയുടെ മുഖം മിനുക്കുന്നതിൽ കൊച്ചി മെട്രോ വഹിച്ച പങ്ക് വളരെ വലുതാണ്. ഈ കഴിഞ്ഞ ജൂൺ 17 ന് അഞ്ചു വർഷം തികച്ച കൊച്ചി മെട്രോയിൽ ഇതുവരെ ആറു കോടിയിലധികം ആളുകളാണ് യാത്ര ചെയ്തത്. സര്‍വ്വീസ് ആരംഭിച്ച 19.06.2017 മുതല്‍ 14.07.2022 വരെ കൊച്ചി മെട്രോയില്‍ യാത്ര ചെയ്തത് 6,01,03,828 ആളുകളാണ്. ഇതിനിടയിൽ തന്നെ കൊവിഡ് കാലത്ത് നിരവധി മാസങ്ങളിൽ കൊച്ചി മെട്രോ സർവീസ് നിർത്തിവെച്ചിരുന്നു.

ശരാശരി 65000 പേരാണ് ഇപ്പോൾ ദിനംപ്രതി കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുന്നത്. സര്‍വ്വീസ് ആരംഭിച്ചതിന് ശേഷം ദിനംപ്രതി കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണം നാല് തവണയാണ് ഒരു ലക്ഷം കടന്നത്. കൊവിഡിന് ശേഷം 2022 ജൂണ്‍ പതിനേഴാം തീയതി ദിനംപ്രതി യാത്രക്കാരുടെ എണ്ണം വീണ്ടും ഒരു ലക്ഷത്തിന് മുകളിലെത്തിക്കാന്‍ കൊച്ചി മെട്രോയ്ക്ക് സാധിച്ചു. 2021 ഡിസംബര്‍ ഇരുപത്തിയെന്നിനാണ് യാത്രക്കാരുടെ എണ്ണം അഞ്ച് കോടി കടന്നത് വാർത്തകളിൽ വന്നിരുന്നു. ഇതിന് ശേഷം ഏഴ് മാസത്തിനകമാണ് യാത്രക്കാരുടെ എണ്ണം ആറ് കോടിക്ക് മുകളില്‍ എത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News