‘ആകാശമായവളേ..’ പാടുന്നത്? ഉള്ളില്‍ തട്ടുന്നു…! മിലനെ അഭിനന്ദിച്ച് ഷഹബാസും

ആകാശമായവളേ എന്ന ഗാനം അപാര ഫീലോടെ പാടി താരമായിരിക്കുകയാണ് മിലന്‍ എന്ന കൊച്ചുമിടുക്കന്‍. ഇന്ന് ക്ലാസില്‍ ആരെങ്കിലും ഒരു പാട്ട് പാടൂ എന്ന് ചോദിച്ചപ്പോഴേയ്ക്കും ഓടി വന്ന് പാട്ട് പാടി മിലന്‍ ഏവരുടെയും ഹൃദയം കവരുകയായിരുന്നു. സഹപാഠികളെല്ലാം കൗതുകത്തോടെ ആസ്വദിക്കുന്നതും വീഡിയോയില്‍ കാണാം. കൊടകര മറ്റത്തൂര്‍ ശ്രീകൃഷ്ണ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് മിലന്‍.. ഇപ്പോഴിതാ മിലനെ അഭിനന്ദിച്ച് ഷഹബാസ് അമന്‍ തന്നെ എത്തിയിരിക്കുകയാണ്. പ്രവീണ്‍ പങ്കുവച്ച വിഡിയോയ്ക്ക് കമന്റായാണ് ഷഹബാസിന്റെ പ്രതികരണം.

‘ഇന്ന് ക്ലാസ്സില്‍ ആരെങ്കിലും ഒരു പാട്ട് പാടൂന്ന് പറഞ്ഞപ്പോഴേക്കും. അരികില്‍ വന്ന് നിന്ന് ‘ ആകാശമായവളെ ‘! പാട്ട് പാടിയ മിലന്‍ എന്ന എന്റെ ഈ വിദ്യാര്‍ത്ഥി. ഇന്നത്തെ ദിവസം കൂടുതല്‍ സന്തോഷം നല്‍കി.’ പ്രവീണ്‍ വിഡിയോ പങ്കുവെച്ച് കുറിച്ചത് ഇങ്ങനെയാണ്.

‘നന്ദി പ്രവീണ്‍ ജി. മിലന്‍ ,എത്ര ഹൃദ്യമായാണു ‘ആകാശമായവളേ..’ പാടുന്നത്? ഉള്ളില്‍ തട്ടുന്നു…! എത്ര ശ്രദ്ധയോടെയാണു കൂട്ടുകാര്‍ മിലനെ കേള്‍ക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നത്..വളരെ,വളരേ സന്തോഷം തോന്നുന്നു… ! കൂടെ , സുഖമുള്ള ഒരു ചെറിയ നോവും കൂടി അനുഭവപ്പെടുന്നുണ്ട് ! ഹൃദയം നിറഞ്ഞ് കവിയുന്നു.. കുട്ടിക്കാലത്ത് ഇത് പോലെ സ്വന്തം മനസ്സില്‍ അറിയാതെ പതിഞ്ഞു പോയ വാക്കുകളാണല്ലൊ പാടിയിരുന്നത് എന്ന ഓര്‍മ്മ അതില്‍ നനഞ്ഞ് കുതിരുന്നു…നന്ദി മിലന്‍..നിറയേ നിറയേ സ്‌നേഹം.. ‘. ഷഹബാസിന്റെ അഭിനന്ദനം ഇങ്ങനെ. പാട്ടിന് സംഗീതം നല്‍കിയ ബിജിപാലും മിലന്റെ വിഡിയോയ്ക്ക് താഴെ അഭിനന്ദനം അറിയിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News