ഈവനിംഗ് സ്‌നാക്‌സിന് നല്ല മൊരിഞ്ഞ കടലപരിപ്പ് കെബാബ്

ആവശ്യമുള്ള സാധനങ്ങള്‍

കടലപ്പരിപ്പ് -ഒരു കപ്പ്

വെളുത്തുള്ളി(അരിഞ്ഞത്)-3 എണ്ണം

ചീരയില(വെള്ളത്തിലിട്ട് പുഴുങ്ങിയെടുത്തത്) -2 കപ്പ്

പനീര്‍(ചിരകിയെടുത്തത്) -ഒരു കപ്പ്

ഗരംമസാല -അര ടീസ്പൂണ്‍

മൈദപ്പൊടി -ഒരു കപ്പ്

ചാട്ട് മസാല -ഒരു ടീസ്പൂണ്‍

പച്ചമുളക് അരിഞ്ഞത്-ആറെണ്ണം

ഗ്രീന്‍പീസ്(പുഴുങ്ങിയത്) -രണ്ട് ടേബിള്‍ സ്പൂണ്‍

ഉപ്പ് -ആവശ്യത്തിന്

ബ്രെഡ് പൊടി -ഒരു കപ്പ്

ഇഞ്ചി(പൊടിയായി അരിഞ്ഞത്)-ഒടു ടീസ്പൂണ്‍

എണ്ണ -4 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഒരുപാത്രത്തില്‍ വെള്ളമെടുത്ത് കടലപരിപ്പ് ഒരു മണിക്കൂര്‍ അതിലിട്ട് കുതിര്‍ത്തെടുക്കുക. ഒരുമണിക്കൂറിന് ശേഷം കടലപ്പരിപ്പ് വെള്ളത്തില്‍നിന്നെടുത്ത് വെള്ളം നന്നായി പോയശേഷം കുക്കറില്‍ വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവയ്ക്കൊപ്പം ചേര്‍ത്ത് ഒരു കപ്പ് വെള്ളവുമൊഴിച്ച് മൂന്ന് വിസില്‍ അടിപ്പിക്കു.

നേരത്തെ വേവിച്ച് വെച്ച ചീരയിലയും ഗ്രീന്‍പീസിനൊപ്പം കുക്കറില്‍ വേവിച്ചെടുത്ത സാധനങ്ങളും സ്വല്‍പം വെള്ളംകൂടി ചേര്‍ത്ത് മിക്സിയിലിട്ട് അരച്ചെടുക്കുക. അരച്ചെടുത്ത കൂട്ട് വലിയൊരു പാത്രത്തിലേക്ക് മാറ്റിയശേഷം അതിലേക്ക് പനീര്‍, ഉപ്പ്, ഗരംമസാല, ചാട്ട് മസാല, അരക്കപ്പ് ബ്രെഡ് പൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക.

ഇതില്‍നിന്ന് കുറച്ചുവീതം എടുത്ത് ചെറിയ ഉരുളയാക്കിയശേഷം കൈവെള്ളയിലിട്ട് ചെറുതായി പരത്തിയെടുക്കുക.
മറ്റൊരുപാത്രത്തില്‍ മൈദപ്പൊടിയെടുത്ത് അതില്‍വെള്ളമൊഴിച്ച് കുഴമ്പുരൂപത്തിലാക്കുക. ശേഷിക്കുന്ന ബ്രെഡ് പൊടി മറ്റൊരുപാത്രത്തിലും എടുത്ത് വയ്ക്കുക.

ഒരു പാത്രമെടുത്ത് അടുപ്പില്‍ വെച്ച് ചൂടാക്കുക. ഇതിലേക്ക് എണ്ണയൊഴിച്ച് ചൂടാക്കകു. നേരത്തെ പരത്തിയെടുത്ത കെബാബ് മൈദപ്പൊടി കുഴച്ചുവെച്ചതില്‍ നന്നായി മുക്കിയെടുത്തശേഷം ബ്രെഡ് പൊടിയില്‍ മുക്കിയെടുക്കുക. ഇത് എണ്ണയിലിട്ട് രണ്ടുവശവും ചെറിയ ബ്രൗണ്‍ നിറമാകുന്നതുവരെ വറുത്തെടുക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here