Mouth Ulser: അയേണ്‍ കുറവ് മൗത്ത് അള്‍സറിന് കാരണമാകുമോ?

മൗത്ത് അള്‍സര്‍ അഥവാ വായ്പ്പുണ്ണ് പലരേയും ബുദ്ധിമുട്ടിലാക്കുന്ന ഒരു പ്രശ്നമാണ്. ഇതിന് കാരണങ്ങള്‍ പലതും പറഞ്ഞു കേള്‍ക്കാറുണ്ടെങ്കിലും പാരമ്പര്യം, ഭക്ഷണപ്രശ്നങ്ങള്‍, വൈറ്റമിന്‍ കുറവ് തുടങ്ങിയവയാണ് ഇതിന് കാരണമായി പറയാറ്. വൈറ്റമിനുകള്‍ കൂടാതെ അയേണ്‍ കുറവും മൗത്ത് അള്‍സറിന് കാരണമായി പറയാറുണ്ട്. അയേണ്‍ പാകത്തിനില്ലാതെ വരുമ്പോള്‍ രക്താണുക്കള്‍ക്ക് ഓക്സിജന്‍ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എത്തിക്കാന്‍ സാധിക്കില്ല. ഇത് ക്ഷീണവും മനംപിരട്ടലുമുണ്ടാക്കും. മറ്റൊരു പ്രശ്നമാണ് മൗത്ത് അള്‍സര്‍. അയേണ്‍ കുറവ് മൗത്ത് അള്‍സര്‍ കാരണമോ ശരീരത്തില്‍ അയേണ്‍ ലഭിക്കാനുള്ള വഴി ഇവയടങ്ങിയ ഭക്ഷണങ്ങളും അയേണ്‍ സപ്ലിമെന്റകളുമാണ്.

ചില പ്രത്യേക സാഹചര്യങ്ങളില്‍ അയേണ്‍ കുറവു കാരണമുണ്ടാകുന്ന വായ്പ്പുണ്ണുണ്ടാകാം. സ്ത്രീകള്‍ക്ക് മാസമുറ സമയത്ത് അമിതമായി ബ്ലീഡിംഗുണ്ടാകുന്നത് ശരീരത്തില്‍ അയേണ്‍ കുറവുണ്ടാക്കും. ഇത് മൗത്ത് അള്‍സര്‍ രൂപത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും. മാസമുറ സമയത്ത് ചില സ്ത്രീകള്‍ക്ക് മൗത്ത് അള്‍സര്‍ വരുന്നതിന് കാരണമിതാണ്. മുറിവുകളിലൂടെയും അപകടങ്ങളിലൂടെയും ബ്ലീഡിംഗുണ്ടാകുന്നത് ചിലരില്‍ അയേണ്‍ കുറവുണ്ടാക്കും ഇതും മൗത്ത് അള്‍സര്‍ രൂപത്തില്‍ പ്രത്യക്ഷപ്പെടാം. ചില അസുഖങ്ങള്‍ക്കുള്ള മരുന്നുകളും മൗത്ത് അള്‍സറിന് കാരണമാകാറുണ്ട്. ഇത്തരം മരുന്നുകള്‍ ശരീരം അയേണ്‍ ആഗിരണം ചെയ്യുന്നതിന് തടസം നില്‍ക്കും. ഇത് അയേണ്‍ കുറവുണ്ടാക്കും.

മൗത്ത് അള്‍സര്‍ രൂപത്തില്‍ ഇവ പ്രത്യക്ഷപ്പെടുകയും ചെയ്യും. ഇവയല്ലാതെ ഭക്ഷണത്തില്‍ വേണ്ട രീതിയില്‍ അയേണ്‍ ഉള്‍പ്പെടുത്താത്തതും മൗത്ത് അള്‍സറിന് കാരണമാകാറുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ ധാരാളം അയേണ്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുകയെന്നതാണ് ഒരു പരിഹാരം. ഇലക്കറികള്‍, പച്ച നിറമുള്ള പച്ചക്കറികള്‍, കടല്‍ വിഭവങ്ങള്‍, തവിടു കളയാത്ത ധാന്യങ്ങള്‍ എന്നിവയെല്ലാം അയേണ്‍ ഉറവിടങ്ങളാണ്. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി ഒരു പരിധി വരെ അയേണ്‍ കുറവ് പരിഹരിക്കാം. മൗത്ത് അള്‍സര്‍ വരുന്നത് തടയുകയും ചെയ്യാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News