ADVERTISEMENT
കേന്ദ്ര സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ റാങ്കിങ്ങിൽ ഒന്നാമത് ഇടം പിടിച്ച് ഐ ഐ ടി മദ്രാസ് . തുടർച്ചയായി നാലാം വർഷമാണ് രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനമായി ഐഐടി മദ്രാസ് എത്തുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബെംഗളൂരു, ഐഐടി ബോംബെ എന്നിവയാണു രണ്ടും മൂന്നും സ്ഥാനങ്ങളിൽ . എൻജിനീയറിങ് പഠന സ്ഥാപനങ്ങളുടെ റാങ്കിങ്ങിലും ഐഐടി മദ്രാസ് ഒന്നാം സ്ഥാനത്ത് തന്നെ ആണ് .
രാജ്യത്തെ മികച്ച പത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏഴെണ്ണവും ഐഐടികളായപ്പോൾ ഒൻമ്പതാം സ്ഥാനത്ത് ഡൽഹി എയിംസും പത്താം സ്ഥാനത്ത് ജെഎൻയുവും ആണ്. മെഡിക്കൽ വിഭാഗത്തിൽ തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി ഒമ്പതാം റാങ്ക് സ്വന്തമാക്കി. സർവകലാശാല വിഭാഗത്തിലും ഗവേഷണ കേന്ദ്രങ്ങളിലും ഐഐഎസ്‍സിയാണ് ഒന്നാമത്.
ആർക്കിടെക്ചർ പഠനസ്ഥാപനങ്ങളിൽ കോഴിക്കോട് എൻഐടി രണ്ടാം റാങ്കും മാനേജ്മെന്റ് പഠനസ്ഥാപനങ്ങളിൽ കോഴിക്കോട് ഐഐഎം അഞ്ചാം സ്ഥാനവും നേടി. മാനേജ്മെന്റ് പഠനത്തിൽ ഐഐഎം അഹമ്മദാബാദ് ആണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.